കു​ടി​വെ​ള്ള​പ്ര​ശ്‌​നം: ധ​ര്‍​ണ ന​ട​ത്തി
Tuesday, February 18, 2020 11:17 PM IST
ക​ഞ്ചി​ക്കോ​ട്: മ​ല​മ്പു​ഴ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള​പ​ദ്ധ​തി മു​ഴു​വ​നും വാ​ട്ട​ര്‍ അ​തോ​റി​റ്റി​യെ ഏ​ല്പി​ച്ച് മ​ല​മ്പു​ഴ കു​ടി​വെ​ള്ളം പ​തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ര്‍​ണ ന​ട​ത്തി​യ​ത്. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഹൃ​ദ​യ​രാ​ജ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി.​മു​രു​കാ​ന​ന്ദ​ന്‍, സി.​ര​മേ​ഷ്, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം.​നി​ത്യാ​ന​ന്ദ​ന്‍, എ​സ്.​കെ.​ജ​യ​കാ​ന്ത​ന്‍, പി.​ബി.​ഗി​രീ​ഷ്, സു​ള്‍​ഫി​ക്ക​ര്‍ അ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.