കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക ഏ​കീ​ക​രി​ക്ക​ണം
Tuesday, February 25, 2020 12:36 AM IST
നെ​ന്മാ​റ: നെ​ന്മാ​റ, അ​യി​ലൂ​ര്‍, ക​യ്പ്പ​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൊ​യ്ത്തു തു​ട​ങ്ങി​യെ​ങ്കി​ലും സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​നാ​കാ​ത്ത​ത് ക​ര്‍​ഷ​ക​രെ വ​ല​യ്ക്കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്നെ​ത്തി​യ കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കൊ​യ്ത്ത് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍ ആ​ളു​ക​ളെ​കൊ​ണ്ടും കൊ​യ്ത്തു ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ക​ര്‍​ഷ​ക​ര്‍ ഒ​ത്തു​കൂ​ടി കൊ​യ​ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യി​ല്‍ ഏ​കീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ചെ​ളി​യി​ല്‍ ഇ​റ​ങ്ങു​ന്ന ചെ​യ്യി​ന്‍ ഘ​ടി​പ്പി​ച്ച കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന് 2000 രൂ​പ​യും ട​യ​റു​ള്ള കൊ​യ​ത്തു​യ​ന്ത്ര​ത്തി​ന് 1500 രൂ​പ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​തി​നു പി​ന്നി​ല്‍ ഏ​ജ​ന്‍റുമാ​രു​ടെ ക​ളി​ക​ളാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

പോ​ത്തു​ണ്ടി ക​നാ​ല്‍​വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ള​മു​ള്ള​തി​നാ​ല്‍ ചെ​യിന്‍ ഘ​ടി​പ്പി​ച്ച കൊ​യ​ത്തു​യ​ന്ത്ര​മാ​ണ് ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ന്നേ​വ​രെ സം​ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ല്‍ കൊ​യ്ത നെ​ല്ല് സ്വ​കാ​ര്യ മി​ല്ലു​കാ​ര്‍​ക്ക് ന​ല്കു​ന്ന​തി​നും ക​ര്‍​ഷ​ക​ര്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് നെ​ല്ല് സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഈ​യ​വ​സ​രം സ്വ​കാ​ര്യ​മി​ല്ലു​കാ​ര്‍ മു​ത​ലെ​ടു​ക്കു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. ഒ​ന്നാം​വി​ള​യി​ലു​ണ്ടാ​യ ന​ഷ്ടം ര​ണ്ടാം​വി​ള​യി​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നു ക​രു​തി​യ ക​ര്‍​ഷ​ര്‍ വി​ല കു​റ​വി​ല്‍ വ​ല​യു​ക​യാ​ണ്. ക​ടം​വാ​ങ്ങി​യും ക​ള​ക​ള്‍ പ​റി​ച്ചു മാ​റ്റി​യും വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍​ക്കും പ​ക​ല​ന്തി​യോ​ളം മ​യി​ലു​ക​ള്‍​ക്കും കാ​വ​ലി​രു​ന്ന ക​ര്‍​ഷ​ക​രു​മാ​ണ് ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത്.

നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍ ക​മ്പി​വേ​ലി​ക​ള്‍ നി​ര്‍​മി​ച്ച് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം​ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ന​ല്ലൊ​രു തു​ക ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ ക​ര്‍​ഷ​ക​രു​മു​ണ്ട്. നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ര്‍​ത്തി നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലും സു​ഗ​മ​വു​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​ണ്.