കാ​ട്ടു​ശേരി എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി
Tuesday, February 25, 2020 12:36 AM IST
ആ​ല​ത്തൂ​ര്‍: കാ​ട്ടു​ശ്ശേ​രി എ​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം കെ​ഡി പ്ര​സേ​ന​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി.
ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​ജെ. സെ​യി​ല്‍​സ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ല​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ര​മ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി.​കൃ​ഷ്ണ​ന്‍, മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ സ​ലീം അ​സ്സീ​സ്, ആ​ര്‍.​അ​സീ​ത്താ​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത്, സേ​തു​മാ​ധ​വ​ന്‍, ആ​ര്‍.​വി​നോ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എം എ​ല്‍​ദോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​ സ​മ്മാ​ന ദാ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.