കു​രു​മു​ള​കു കൃ​ഷി​ക്കാ​യി പാ​ല​ക്കു​ഴി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജൈ​വ ക്ല​സ്റ്റ​റു​ക​ള്‍
Thursday, February 27, 2020 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: ജൈ​വ​കു​രു​മു​ള​ക് കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി പാ​ല​ക്കു​ഴി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജൈ​വ ക്ല​സ്റ്റ​റു​ക​ള്‍. നൂ​റേ​ക്ക​ര്‍ വ​രു​ന്ന കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
കൃ​ഷി​ഭ​വ​ന്‍, ന​ബാ​ര്‍​ഡ്, കു​രു​മു​ള​ക് സം​ര​ക്ഷ​ണ​സ​മി​തി എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മൂ​ന്നു​വ​ര്‍​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. മ​ണ്ണു പ​രി​ശോ​ധ​ന​മു​ത​ല്‍ ജൈ​വ കു​രു​മു​ള​ക് ഉ​ത്പാ​ദ​നം എ​ക്‌​സ്‌​പോ​ര്‍​ട്ട് ക്വാ​ളി​റ്റി​യി​ലു​ള്ള​താ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ട​ത്തും.
സ്‌​പൈ​സ​സ് ബോ​ര്‍​ഡി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് പാ​ല​ക്കു​ഴി​യി​ലെ ക​ര്‍​ഷ​ക​നും വ്യാ​പാ​രി​യു​മാ​യ ചാ​ര്‍​ളി മാ​ത്യു പ​റ​ഞ്ഞു.
ര​ണ്ടു ക്ല​സ്റ്റ​റു​ക​ളാ​ക്കി തി​രി​ച്ചാ​ണ് മു​ള​കു പ​രി​പാ​ല​നം. ഗു​ണ​മേ​ന്മ​യി​ല്‍ കു​റ​വു​വ​രാ​ത്ത​വി​ധം ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. പ​തി​മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. നീ​ല​മു​ണ്ടി, ക​രി​മു​ണ്ടി, ക​രി​മു​ണ്ട, അ​റ​ക്ക​ളം, മ​ഞ്ഞ​മു​ണ്ടി, പ​ന്നി​യൂ​ര്‍ ഒ​ന്ന്, പ​ന്നി​യൂ​ര്‍ അ​ഞ്ച് തു​ട​ങ്ങി​യ മു​ള​ക് ഇ​ന​ങ്ങ​ളാ​ണ് പാ​ല​ക്കു​ഴി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​ത്.
ഇ​തി​ല്‍ നീ​ല​മു​ണ്ടി​ത​ന്നെ​യാ​ണ് കൂ​ടു​ത​ല്‍. വ​ലി​യ മു​ള​ക്, വേ​യ്സ്റ്റ് കു​റ​വ്, തൂ​ക്ക​കൂ​ടു​ത​ല്‍, കാ​ണാ​ന്‍ ച​ന്തം, ക​റു​പ്പ് കൂ​ടു​ത​ല്‍ തു​ട​ങ്ങി നീല​മു​ണ്ടി​ക്ക് പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യു​ണ്ട്. മൂ​ന്നു​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം ജൈ​വ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കാ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.
അ​ങ്ങ​നെ​യാ​യാ​ല്‍ പാ​ല​ക്കു​ഴി കു​രു​മു​ള​കി​ന് ഡി​മാ​ന്‍​ഡ് പി​ന്നെ​യും ഉ​യ​രും.