മണ്ണാര്‍ക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറ്റശേരി വില്ലേജിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി.
മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. അച്യുതന് നായര്‍ ഉദ്ഘാടനം ചെയ്തു. ഷെരീഫ് മുഹമ്മദ്, എ.വി. മുസ്തഫ, ബേബി, കുമാരന്, റഫീക്ക്, പ്രിയ, ബിന്ദു മണികണ്ഠന്, സാബു രാജന്, ജോസ് ചീരാം കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ധർണ നടത്തി
അഗളി: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് എതിരെ ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കോട്ടത്തറ വില്ലേജിനു മുമ്പില്‍ ധര്‍ണ നടത്തി. ഷോളയൂര്‍ മണ്ഡലം പ്രസിഡന്റ് എം. കനകരാജിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ കെ.രാജന്, കെ.പി.സാബു, എം.സി.ഗാന്ധി, അമറുദീന്, ദേവരാജ്, കെ.എം.സുകുമാരന്‍, കെ.ടി.ബെന്നി, എ.ആര്.ശിവരാമന്, സലോമി, ഷിബു ചങ്ങരംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.