കു​ള​പ്പു​ള്ളി കൈ​ലി​യാ​ട്-​മാ​മ്പ​റ്റ​പ​ടി റോ​ഡ് റ​ബ​റൈ​സ് ചെ​യ്യും
Thursday, February 27, 2020 11:19 PM IST
ഷൊ​ര്‍​ണൂ​ര്‍: കു​ള​പ്പു​ള്ളി കൈ​ലി​യാ​ട്-​മാ​മ്പ​റ്റ​പ​ടി റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നം. പി.​കെ. ശ​ശി എം​എ​ല്‍​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​ര്‍​പ്പു​ള​ശേ​രി ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​ന് സ​ര്‍​വേ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. 15.86 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് വ​രു​ന്ന​ത്.
ഷൊ​ര്‍​ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത വേ​ണം. റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ര്‍​ച്ച് 15നു​മു​മ്പ് ജ​ല​അ​തോ​റി​റ്റി പൈ​പ്പു​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.
ച​ള​വ​റ ചേ​റ​മ്പ​റ്റ​ക്കാ​വ് കോ​ത​കു​ര്‍​ശി റോ​ഡ് റൈ​സിം​ഗ് അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു നി​ര്‍​മാ​ണം തു​ട​ങ്ങാ​വു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്ക​ണം. ഷൊ​ര്‍​ണൂ​ര്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി.​വി​മ​ല യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ഇ​വ​യാ​ണ്.
ചെ​ര്‍​പ്പു​ള​ശേ​രി തൂ​ത പോ​ക്കം​പാ​റ ശു​ദ്ധ​ജ​ല​പ​ദ്ധ​തി, ചെ​ര്‍​പ്പു​ള​ശേ​രി-​ഒ​റ്റ​പ്പാ​ലം റോ​ഡി​ല്‍ കീ​ഴൂ​ര്‍ വ​രെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് കി​ഫ് ബി ​പ​ദ്ധ​തി​യി​ല്‍ 28.33 കോ​ടി, കൈ​ലി​യാ​ട് മു​ത​ല്‍ ച​ള​വ​റ​വ​രെ 1.96 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ടാ​റിം​ഗ്, ച​ള​വ​റ എ​ലി​യ​മ്പ​റ്റ റോ​ഡ് മൂ​ന്നു​കോ​ടി​യു​ടെ റൈ​സിം​ഗ്, വെ​ള്ളി​നേ​ഴി ക​ലാ​ഗ്രാ​മ​ത്തി​ല്‍ ശേ​ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​നേ പൂ​ര്‍​ത്തി​യാ​ക്കും. ഷൊ​ര്‍​ണൂ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​ഞ്ചു​കോ​ടി​യു​ടെ കെ​ട്ടി​ടം, അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ച​ള​വ​റ ചെ​ട്ടി​തൊ​ടി കോ​ള​നി​ക്ക് 50 ല​ക്ഷം. നെ​ല്ലാ​യ-​വ​ല്ല​പ്പു​ഴ റോ​ഡി​ന് 6.5 കോ​ടി,
കൂ​ടാ​തെ തൂ​ത കാ​ള​വേ​ല ക​ട​ന്നു​പോ​കു​മ്പോ​ള്‍ വൈ​ദ്യു​തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത് കൊ​ടു​ക്കു​ന്ന പ​തി​വ് ഇ​നി​വേ​ണ്ടെ​ന്നും ഇ​വി​ടെ വൈ​ദ്യു​തി​ലൈ​ന്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.