കോ​ഫി ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഠ​ന​യാ​ത്ര ന​ട​ത്തി
Thursday, February 27, 2020 11:22 PM IST
അ​ഗ​ളി: കാ​പ്പി ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും കു​റ്റ​മ​റ്റ​തും ലാ​ഭ​ക​ര​വു​മാം​വി​ധം കാ​പ്പി കൃ​ഷി വ്യാ​പ​ക​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ കോ​ഫീ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. തോ​ട്ടം ഉ​ട​മ​ക​ളു​ടെ പു​തു ത​ല​മു​റ​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പ​ഠ​ന​യാ​ത്ര.
അ​തി​നൂ​ത​ന കൃ​ഷി​രീ​തി​യി​ലൂ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല എ​ങ്ങ​നെ ലാ​ഭ​ക​ര​മാ​ക്കാ​മെ​ന്ന് നേ​രി​ല്‍ ക​ണ്ടു ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു പാ​ഠ​ന​യാ​ത്ര​യു​ടെ ല​ക്ഷ്യം. ഷോ​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ എ​സ്റ്റേ​റ്റ് ഉ​ട​മ പി. ​എം മാ​ത്യു (മാ​ത്ത​പ്പ​ന്‍) വി​ന്‍റെ അ​തി​നൂ​ത​ന കൃ​ഷി രീ​തി​ക​ളാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​പ്പി​ക്കു​രു ഉ​ത്പാ​ദ​ന​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ന്ന അ​ട്ട​പ്പാ​ടി​യി​ലെ കാ​പ്പി ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ക​യാ​ണ്. വ​ന്‍​കി​ട തോ​ട്ട​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. പ്ര​ധാ​ന തോ​ട്ട​ങ്ങ​ളൊ​ക്കെ ത​ന്നെ അ​ട​ച്ചു പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണി​ന്ന്. കാ​ര്‍​ഷി​കോ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും ഇ​തി​നു കാ​ര​ണ​മാ​യി തോ​ട്ടം ഉ​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണു പു​തു ത​ല​മു​റ​ക്കാ​രെ ക​ണ്ടെ​ത്തി നൂ​ത​ന കൃ​ഷി​രീ​തി​യി​ലൂ​ടെ കാ​പ്പി കൃ​ഷി വി​പു​ല​പ്പെ​ടു​ത്താ​നാ​യി പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ പ്ര​മു​ഖ തോ​ട്ട​ങ്ങ​ളൊ​ക്കെ ത​ന്നെ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. കൂ​ലി​യി​ലും വ​ള​ത്തി​ലും ഉ​ണ്ടാ​യ ആ​നു​പാ​തി​ക​മാ​യ വ​ര്‍​ധ​ന​വും വി​ള​ക​ളു​ടെ വി​ല​യി​ടി​വും പു​തു ത​ല​മു​റ​യെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നി​ന്നും പി​ന്നോ​ട്ട​ടി​പ്പി​ച്ചു.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നൂ​ത​ന കൃ​ഷി​രീ​തി​യി​ലൂ​ടെ മി​ക​ച്ച ഉ​ല്പാ​ദ​നം ല​ഭ്യ​മാ​ക്കു​ന്ന കൃ​ഷി​രീ​തി യു​വ​ത​ല​മു​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ധാ​ന കാ​പ്പി തോ​ട്ടം ഉ​ട​മ​ക​ളാ​യ കെ ​ജി പി ​എ​സ്റ്റേ​റ്റ്, വ​ര​ഗം​പാ​ടി എ​സ്റ്റേ​റ്റ്, മാ​ളി​യേ​ക്ക​ല്‍ എ​സ്റ്റേ​റ്റ്, തു​ട​ങ്ങി വി​വി​ധ തോ​ട്ട​ങ്ങ​ളി​ലെ പു​തു ത​ല​മു​റ​ക്കാ​ര്‍ പാ​ഠ​ന​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ഫി ബോ​ര്‍​ഡ് എ​ക്‌​സ്‌​ടെ​ന്‍​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് പ​ഠ​ന യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
മെഡിക്കൽ ക്യാന്പ്
പാ​ല​ക്കാ​ട്: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ചെ​റി​യ കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് 28, 29 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കും. ഡെ​ര്‍​മ​റ്റോ​ള​ജി​സ്റ്റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ഡെ​ന്തിസ്റ്റ് തു​ട​ങ്ങി​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.