കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഒറ്റപ്പാലം ക​ണ്ണി​യം​പു​റം നി​വാ​സി​ക​ൾ
Wednesday, April 1, 2020 11:55 PM IST
ഒ​റ്റ​പ്പാ​ലം: വെ​ള്ള​മെ​ടു​ക്കാ​ൻ പു​റ​ത്തു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ന​ഗ​ര​ത്തി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ​.
ലോ​ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നും വെ​ള്ള​മു​ള്ളി​ട​ത്തു നി​ന്നും സ​മാ​ഹ​രി​ച്ചു കൊ​ണ്ടു​വ​രാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​താ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം.
ക​ണ്ണി​യം​പു​റം തെ​രു​വ്, കി​ള്ളി​ക്കാ​വ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ന​ത്ത ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് യു​ദ്ധ​കാ​ല​ാടി​സ്ഥാ​ന​ത്തി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പൈ​പ്പി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലാ​ത്ത​തും പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു.
ക​ണി​യാ​പു​ര​ത്ത് പ്ര​ധാ​ന പാ​ത​യ്ക്ക് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം നി​ർ​ത്തി​യ​ത്.
ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള പ​ണി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.
പാ​ത​യു​ടെ മ​ധ്യ​ഭാ​ഗം പൊ​ളി​ക്കാ​ൻ ആ​കി​ല്ലെന്നി​രി​ക്കെ പ​ക​രം സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
വ​ള​രെ​യേ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി ആ​യ​തി​നാ​ലാ​ണ് കാ​ല​താ​മ​സം വ​രു​ന്ന​തെ​ന്നാ​ണ് ജ​ല​അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​റ​യു​ന്ന​ത്.
വ​രോ​ട് ചേ​രി കു​ന്നി​ലെ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പ് ലൈ​നി​ലാ​ണ് പൊ​ട്ട​ൽ്. ഇ​താ​ണ് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം.
അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടു​ന്ന​ത് വ്യാ​പ​ക​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് ഇ​തി​ന്‍റെ തോ​ത് കൂ​ടു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.
കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പൈ​പ്പ് ലൈ​നു​ക​ൾ ആ​ണ് ഒ​റ്റ​പ്പാ​ല​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ശാ​പം.
വ​ർ​ഷ കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ഒ​രു പോ​ലെ പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടി ത​ക​ർ​ന്ന​തു​മൂ​ലം വ്യാ​പ​ക​മാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.
ക​ടു​ത്ത വേ​ന​ൽ കാ​ല​ത്ത് പോ​ലും പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടി ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന​ത് ഒ​റ്റ​പ്പാ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.
വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചാ​ൽ പോ​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ പൊ​ട്ടി​യ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നെ​ത്തു​ക.
കാ​ല​പ്പ​ഴ​ക്കം വ​ന്ന പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് മൂ​ലം കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ഒ​റ്റ​പ്പാ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടു​ന്ന​ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി റോ​ഡു​ക​ൾ വെ​ട്ടി പൊ​ളി​ക്കു​ന്ന​തും, ഇ​തു​മൂ​ലം റോ​ഡു​ക​ളു​ടെ അ​കാ​ല​ത്തി​ലു​ള്ള ത​ക​ർ​ച്ച പ​തി​വാ​കു​ന്ന​തും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്.​
ഇ​തു​മൂ​ലം പ​ല അ​വ​സ​ര​ങ്ങ​ളി​ലും വാ​ട്ട​ർ അ​തോ​റി​റ്റി​യും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രും ത​മ്മി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ന്പു​കോ​ർ​ക്ക​ലും പ​തി​വാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളും വ്യാ​ഴ​വ​ട്ട ങ്ങ​ളും പി​ന്നി​ട്ട വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ം ശക്തമാണ്.
വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ കാ​ല​ങ്ങ​ളാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ന്‍റെ പി​ന്നി​ലെ​ന്ന് ശ​ക്ത​മാ​യി ആ​ക്ഷേ​പ​മു​ണ്ട്. കൊ​റോ​ണ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ കു​ടി​ക്കാ​നും കു​ളി​ക്കാ​നും ആ​വ​ശ്യ​മാ​യ ജ​ലം ഇ​ല്ലാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ര​കി​ക്കു​ക​യാ​ണ്.