പോ​ലീ​സ് എ​ക്സൈ​സ് റെ​യ്ഡ്: 935 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Sunday, April 5, 2020 11:24 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തി​യ റെ​യി​ഡു​ക​ളി​ൽ തൊ​ള്ളാ​യി​ര​ത്തി മു​പ്പ​ത്തി​യ​ഞ്ചു ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
അ​ഗ​ളി എ​ക്സൈ​സ് പാ​ർ​ട്ടി ഷോ​ള​യൂ​ർ വ​ര​ടി​മ​ല മേ​ത്തോ​ട്ട​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്രം ത​ക​ർ​ത്ത് അ​റു​ന്നൂ​റ്റി മു​പ്പ​ത്തി​യ​ഞ്ച് ലി​റ്റ​ർ ന​ശി​പ്പി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ മ​ദ്യം ല​ഭി​ക്കാ​താ​യ​തോ​ടെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തി​നെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ്,വ​നം, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ൾ ശ​ക്ത​മാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.
അ​ഗ​ളി എ​ക്സൈ​സ് ഓ​ഫീ​സി​ൽ നി​ന്നും 30കി​ലോ​മീ​റ്റ​ർ അ​ക​ലെ മേ​ത്തോ​ട്ടം ഭാ​ഗ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലെ വാ​റ്റു​കേ​ന്ദ്ര​മാ​ണ് എ​ക്സൈ​സ് പാ​ർ​ട്ടി ത​ക​ർ​ത്ത​ത്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ട്ടു പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യാ​ണ് വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ സ്ഥി​ര​മാ​യി ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലും ഇ​രു​ന്പ് വീ​പ്പ​ക​ളി​ലും ക​ന്നാ​സു​ക​ളി​ലു​മാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള പ​ല​ത​ര ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി​നോ​ദ് എ​സ് സി​ഇ​ഒ മാ​രാ​യ ശ്രീ​കു​മാ​ർ, ശ്രീ​നാ​ഥ്, ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ഷോ​ള​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഏ​ഴ് കി​ലോ​മീ​റ്റ​ർ മാ​റി വ​ന​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വാ​റ്റു കേ​ന്ദ്ര​മാ​ണ് ഷോ​ള​യൂ​ർ പോ​ലീ​സ് ത​ക​ർ​ത്ത​ത്. വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും മു​ന്നൂ​റു ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ഷോ​ള​യൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ.് രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ, സി​പി​ഒ മാ​രാ​യ റി​യാ​സ്, സെ​ന്തി​ൽ കു​മാ​ർ, റെ​ജി​മോ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.
പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടി​ല്ല. പ്ര​തി​ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് പോ​ലീ​സ് വി​ഭാ​ഗം അ​റി​യി​ച്ചു.