വെ​ള്ള​മി​ല്ലാ​തെ വെ​ളു​ങ്ങോ​ട് കോ​ള​നി​വാ​സി​ക​ൾ
Sunday, April 5, 2020 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ഗോ​വി​ന്ദ​പു​രം കൂ​ന്പാ​റ വെ​ളു​ങ്ങോ​ട് നാ​ലു സെ​ന്‍റ് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് പ​തി​ന​ഞ്ച് ദി​വ​സ​മാ​യി ശു​ദ്ധ​ജ​ല​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ഈ ​കോ​ള​നി ഭാ​ഗ​ത്തേ​ക്ക് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. മ​ണ്ണാ​ർ​ക്കാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ക​ണ​ക്ഷ​നെ​യാ​ണ് ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ൻ​പ​തോ​ളം വീ​ടു​ക​ളു​ള്ള ഇ​വി​ടെ ര​ണ്ട് കി​ണ​റു​ണ്ട്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ
ഇ​തി​ൽ നി​ന്ന് എ​ല്ലാ​വ​ർ​ക്കും കു​ടി​ക്കാ​നു​ള്ള വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. കോ​ള​നി​ക്കാ​യി 2012ൽ ​ശു​ദ്ധ​ജ​ല പ​ദ്ധ​തി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മോ​ട്ട​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി നി​ല​ച്ചു. ആ​കെ​യു​ണ്ടാ​യി​രു​ന്ന ആ​ശ​യ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ളം. കു​ളി​ക്കാ​ൻ സ​മീ​പ​ത്തെ പു​ഴ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പു​ഴ​യി​ലും വെ​ള്ള​മി​ല്ല​ത്ത സ്ഥി​തി​യ​ണ്. ചെ​റി​യ ത​ട​യ​ണ കെ​ട്ടി യാ​ണ് കു​ളി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യ ചാ​ക്കു​ക​ൾ ത​ള്ളി​യ​തോ​ടെ കെ​ട്ടി​യ വെ​ള്ളം നാ​ശ​മാ​യി. പ്ര​ദേ​ശ​ത്തെ അ​തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ണ് ഇ​ത് മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണ്‍ ആ​യ​തോ​ടെ വീ​ട്ടി​ൽ ആ​ളു​ക​ൾ കൂ​ടു​ക​യും. വെ​ള്ള​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ലോ​ക്ക് ഡൗ​ണ്‍ വ​ക്കാ​തെ സ​മ​രം ചെ​യ്യും എ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ളക്ട​ർ​ക്കും ത​ഹ​സി​ൽ​ദാ​ർമാർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ല്ല എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കി​ണ​റു​ക​ൾ വ​റ്റു​ക​യും പു​ഴ​ക​ളി​ൽ വെ​ള്ളം കു​റ​യു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​കു​ന്ന​ത് .കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു​ണ്ട്.
ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭാ​ഗ​മാ​യി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച തു​ട​ങ്ങു​ക​യാ​ണ്. അ​വി​ടെ ക​ണ​ക്ഷ​ൻ പൈ​പ്പ്മാ​റ്റു​ന്ന​ത് മൂ​ല​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ത​ട​സ്‌​സം നേ​രി​ടു​ന്ന​ത് എ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ ആ​ഴം​ക്കൂ​ട്ടു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്തു​നി​ന്നും സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.