ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​മൊ​രു​ക്കി പി.​കെ ദാ​സ് ഹോ​സ്പി​റ്റ​ൽ
Sunday, April 5, 2020 11:26 PM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​ലി​മെ​ഡി​സി​ൻ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി വാ​ണി​യം​കു​ളം പി.​കെ ദാ​സ് ഹോ​സ്പി​റ്റ​ൽ.
ഒ​രു മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ൽ ഇ​രു​ന്നു ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന നാ​ലു സേ​വ​ന​ങ്ങ​ളാ​ണ് പി.​കെ ദാ​സ് ഒ​രു​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റി​ലെ ഓ​ണ്‍​ലൈ​ൻ ബു​ക്കി​ംഗ് കൗ​ണ്ട​റി​ലൂ​ടെ വീ​ഡി​യോ കോ​ളി​ലൂ​ടെ​യും ടെ​ലി​ഫോ​ണി​ലൂ​ടെ​യും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​വു​ക. സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രട​ക്കം വീ​ഡി​യോ, ടെ​ലി​ഫോ​ണ്‍ ക​ണ്‍​സ​ൽ​ട്ടേ​ഷ​ൻ ന​ട​ത്താ​നാ​കും.
ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ളും നി​ല​വി​ൽ ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ളും വീ​ട്ടി​ൽ എ​ത്തി​ച്ചു സാ​മൂ​ഹ്യ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കാ​ൻ രോ​ഗി​ക​ളെ സ​ഹാ​യി​ക്കും. പ്ര​മേ​ഹം അ​ട​ക്ക​മു​ള്ള ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ റ​ഗു​ല​ർ ലാ​ബ് ടെ​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള സാ​ന്പി​ളു​ക​ൾ വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ഹോ​സ്പി​റ്റ​ൽ ശേ​ഖ​രി​ക്കും. ആ​ശു​പ​ത്രി​യു​ടെ 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തും സാ​ന്പി​ൾ വീ​ട്ടി​ൽ നി​ന്നും ക​ല​ക്ട് ചെ​യ്യു​ന്ന​തു​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ക.
ഈ ​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0466 2344500, 75105 47547 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് പി.​കെ ദാ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.