രോ​ഗ​വി​മു​ക്ത​രാ​യി ആശുപത്രി വിട്ടതു അഞ്ചുപേർ
Wednesday, April 8, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ത്തു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യ​ട​ക്കം അ​ഞ്ചു പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഇ.​എ​സ്.​ഐ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ചു​പേ​രാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്.​ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ട ഇ​വ​രോ​ട് 14 ദി​വ​സം വീ​ട്ടി​ൽ നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ല​വി​ൽ 59 പേ​രാ​ണ് കൊ​റോ​ണ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.621 പേ​രാ​ണ് ത​മി​ഴ്നാ​ട്ടി​ൽ കൊ​റോ​ണ ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

കറങ്ങിനടന്ന 563 പേർ അറസ്റ്റിൽ

കോ​യ​ന്പ​ത്തൂ​ർ: നി​രോ​ധ​നാ​ഞ്ജ​ലം​ഘി​ച്ച് റോ​ഡി​ൽ ക​റ​ങ്ങി ന​ട​ന്ന 563 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.518 കേ​സു​ക​ളി​ലാ​യി 563 പേ​രെ​യാ​ണ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്ത​ത്.​ഇ​വ​രു​ടെ 459 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.