ജി​ല്ല​യി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത് 5554 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Saturday, May 23, 2020 11:46 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ ട്രെ​യി​നി​ലും ബ​സി​ലു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത് 5554 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ.

മെ​യ് ആ​റി​ന് ഒ​ഡീ​ഷ​യി​ലേ​ക്ക് 1208 തൊ​ഴി​ലാ​ളി​ക​ളും മെ​യ് 20 ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലേ​ക്ക് 1435 , മെ​യ് 21 ന് ​ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് 615 , മെ​യ് 22 ന് ​രാ​ജ​സ്ഥാ​നി​ലേ​യ്ക്ക് 300, ഇ​ന്നലെ ബീ​ഹാ​റി​ലേ​യ്ക്ക് 1477 പേ​ർ ഉ​ൾ​പ്പ​ടെ ആ​കെ 5035 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ട്രെ​യി​ൻ മാ​ർ​ഗം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ ഇ​ഷ്ടി​ക ചൂ​ള​ക​ളി​ൽ തൊ​ഴി​ലി​നാ​യെ​ത്തി ലോ​ക്ക് ഡൗ​ണ്‍ മൂ​ലം നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​തെ​പോ​യ ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണം, ത​ഞ്ചാ​വൂ​ർ, തി​രു​വാ​യൂ​ർ, ക​ട​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ന്നു​ള്ള 519 തൊ​ഴി​ലാ​ളി​ക​ളെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ മ​ട​ക്കി അ​യ​ച്ചു.
മെ​യ് 13 ന് 86 ​പേ​ർ, മെ​യ് 15 ന് 281 ​പേ​ർ, മെ​യ് 18 ന് 152 ​പേ​ർ എ​ന്നി​ങ്ങ​നെ 519 പേ​രെ​യാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പ്, കെഎ​സ്ആ​ർടിസി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സു​ക​ളി​ൽ യാ​ത്ര​യാ​ക്കി​യ​ത്.