പ​രീ​ക്ഷ: ജി​ല്ല​യി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂർത്തിയാക്കി
Saturday, May 23, 2020 11:46 PM IST
പാലക്കാട്: പ​രീ​ക്ഷ മാ​റ്റി വ​യ്ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്െ നി​ല​വി​ൽ ഉ​ള്ള​തെ​ന്നും ജി​ല്ല​യി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷ എ​ഴു​തു​മെ​ന്നും മ​ന്ത്രി എ .കെ ബാ​ല​ൻ അ​റി​യി​ച്ചു. ഇ​തി​നാ​യി എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​കെ 199 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 39266 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 148 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 80186 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ക​ളും 25 വി.​എ​ച്ച്.​എ​സ്.​ഇ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3822 വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ൾ​പ്പെ​ടെ 123274 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള ഏ​ഴു ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ എ​വി​ടെ​യും പ​രീ​ക്ഷാ​കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​ട്ടി​ല്ല. മു​ത​ല​മ​ട​യി​ലെ നെന്മേനി​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​ത്തെ മാ​റ്റി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 1,51,000 മാ​സ്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഹാ​ൻ​ഡ് വാ​ഷ്, സോ​പ്പ് എ​ന്നി​വ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ത​ന്നെ ന​ൽ​കു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി കെ​എ​സ്ആ​ർടിസി, സ്വ​കാ​ര്യ ബ​സ്, ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ണ​ൽ ബ​സ് എ​ന്നി​വ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രും സൂ​പ്ര​ണ്ട്മാ​രും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്മാ​രെ ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും 36 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ല​ക്കാ​ട് പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തു​ക. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക മു​റി സ​ജ്ജീ​ക​രി​ക്കും. അ​വി​ടെ കു​ടു​ങ്ങി​യ 17 അ​ധ്യാ​പ​ക​രെ ത​ത്ക്കാ​ലം ഡ്യൂ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്കൂ​ളു​ക​ളു​ടെ ക​വാ​ട​ത്തി​നു മു​ന്നി​ൽ ത​ന്നെ തെ​ർ​മ​ൽ സ്കാ​ന​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തും. ഓ​രോ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​വും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കും.

എ​ല്ലാം സ്കൂ​ളു​ക​ളു​ടെ​യും ക്ലാ​സ് മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കാ​ര്യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.