ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നിർമിച്ച സോ​ളാ​ർ​ലൈ​റ്റു​ക​ൾ നോ​ക്കു​കു​ത്തി
Tuesday, May 26, 2020 12:22 AM IST
മം​ഗ​ലം​ഡാം: വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച സോ​ളാ​ർ​ലൈ​റ്റു​ക​ൾ നോ​ക്കു​കു​ത്തി​യാ​യി. വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​ര​ഭ​മാ​യാ​ണ് 2017 ഏ​പ്രി​ലി​ൽ കോ​ള​നി​യു​ടെ പ​ല​ഭാ​ഗ​ത്താ​യി അ​ഞ്ചു സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്.
വി​ള​ക്ക് സ്ഥാ​പി​ച്ച് ഏ​താ​നും ദി​വ​സം മാ​ത്രം പ്ര​വ​ർ​ത്തി​ച്ച വി​ള​ക്കു​ക​ൾ പി​ന്നെ മി​ഴി​യ​ട​ച്ചെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച ലൈ​റ്റു​ക​ൾ പി​ന്നീ​ട് റി​പ്പ​യ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ശ്ര​മ​മു​ണ്ടാ​യി​ല്ല.
കോ​ള​നി​യി​ലി​പ്പോ​ൾ മ​ര​പ്പൊ​ക്ക​ത്തി​ൽ സോ​ളാ​ർ ലൈ​റ്റു​ക​ൾ കാ​ഴ്ച​വ​സ്തു​വാ​യി മാ​റി. കോ​ള​നി​യി​ൽ വൈ​ദ്യു​തി എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ലൈ​നി​ൽ മ​ര​ക്കൊ​ന്പ് വീ​ണും മ​രം​ക​ട​പു​ഴ​കി വീ​ണു​മെ​ല്ലാം ക​റ​ന്‍റ് ഇ​ട​യ്ക്കി​ടെ ഇ​ല്ലാ​താ​കും.
കാ​ടി​നു​ള്ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടാ​ലും പെ​ട്ടെ​ന്നൊ​ന്നും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ല. ഇ​തി​നാ​ൽ ഇ​വി​ടെ സോ​ളാ​ർ വി​ള​ക്കു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.
ആ​ന ഉ​ൾ​പ്പെ​ടെ കാ​ട്ടു​മൃ​ഗ​ശ​ല്യ​വും രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ അ​തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​നം ഒ​ന്നി​ലു​മി​ല്ല. അ​ത് കോ​ള​നി​യി​ലെ വീ​ടു​നി​ർ​മാ​ണ​ത്തി​ലും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലും റോ​ഡ് നി​ർ​മാ​ണ​ത്തി​ലു​മെ​ല്ലാം സ്ഥി​തി മ​റി​ച്ച​ല്ല.