കു​ടും​ബ​വ​ഴ​ക്കി​നെതു​ട​ർ​ന്നു ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി
Tuesday, May 26, 2020 10:39 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെതു​ട​ർ​ന്ന് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ഈ​ച്ച​നാ​രി ഗ​ണേ​ശപു​ര​ത്തു താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ ശ​കു​ന്ത​ള(36)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് ചോ​ട്ടുലാ​ലും ശ​കു​ന്ത​ള​യു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും ചോ​ട്ടു​ലാ​ൽ ശ​കു​ന്ത​ള​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ശ​കു​ന്ത​ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ചോ​ട്ടു​ലാ​ലി​നെ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.