പു​ഴ​പ്പാ​ലം ന​ട​പ്പാ​ത​യു​ടെ ത​ക​ർ​ന്ന സ്ലാ​ബ് ന​ന്നാ​ക്കി
Friday, May 29, 2020 12:27 AM IST
ചി​റ്റൂ​ർ: പു​ഴ​പ്പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ന​ട​പ്പാ​ത​യു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​തു പു​ന​ർ​നി​ർ​മി​ച്ചു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പി​ലെ ചോ​ർ​ച്ച​യും ശ​രി​യാ​ക്കി.
കാ​ൽ​ന​ട പാ​ത​യി​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലൂ​ടെ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.
ഇ​തു അ​പ​ക​ട​ഭീ​ഷ​ണി​യും കൂ​ട്ടി. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഗ​ർ​ത്ത​ത്തി​ൽ ത​ട​ഞ്ഞു​വീ​ണു പ​രി​ക്കേ​ല്ക്കു​ന്ന​തു നി​ത്യ​കാ​ഴ്ച​യാ​യി​രു​ന്നു.
കോ​യ​ന്പ​ത്തൂ​ർ-​തൃ​ശൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ നി​ര​വ​ധി ച​ര​ക്കു​ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ
പു​ഴ​പ്പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തു​മൂ​ലം പു​ഴ​പ്പാ​ല​ത്തി​ൽ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി.
ന​ട​പ്പാ​ത സ്ലാ​ബു​ക​ൾ പു​ന​ർ​നി​ർ​മി​ച്ച​തി​നാ​ൽ
ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി പാ​ലം ന​ട​പ്പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​കും.