ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കാ​സിം മാ​സ്റ്റർ സ്ഥാനമൊഴിഞ്ഞു
Monday, June 1, 2020 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം നേ​തൃ​ത്വം ന​ല്കി​യ എം. ​കാ​സിം മാ​ഷ് അ​ഞ്ചാം കൗ​ണ്‍​സി​ലി​ൽ​നി​ന്ന് ഒ​ഴി​വാ​യി. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ രൂ​പീ​കൃ​ത​മാ​യ​തി​നു​ശേ​ഷം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ മു​ത്തു​മാ​സ്റ്റ​റും പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​ത് വി.​കെ.​ജ​യ​പ്ര​കാ​ശ് പാ​ല​ക്കാ​ടു​മാ​യി​രു​ന്നു.
നാ​ലാം ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് എം.​കാ​സിം മാ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​ത് വി.​കെ.​ച​ന്ദ്ര​ൻ, മു​ൻ എം​എ​ൽ​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ.​സു​ധാ​ക​ര​ൻ, അ​ഞ്ചാം ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ്.
ജി​ല്ല​യി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സൂ​ക്ഷ്മ​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ പു​തി​യ ലൈ​ബ്ര​റി​ക​ൾ സം​ഘ​ടി​പ്പി​ച്ച് അം​ഗീ​കാ​രം വാ​ങ്ങി​ക്ക​ൽ, ജി​ല്ല​യി​ൽ പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി രൂ​പീ​ക​ര​ണം ന​ട​ത്ത​ൽ, ന​ട​പ്പാ​ക്ക​ൽ, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ​ദ്ധ​തി സു​താ​ര്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ൽ, ഗ്ര​ഡേ​ഷ​ൻ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും എ​ത്തി വി​ല​യി​രു​ത്ത​ൽ, സാ​മൂ​ഹ്യ​മാ​യ ഒ​ട്ടേ​റെ പു​തി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ, സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രാ​യ മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ലെ​ല്ലാം നാ​ലാം ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നും അ​ഞ്ചാം ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നും ന​ന്നാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞു.
നി​ല​വി​ൽ വ​രു​ന്ന ആ​റാം ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ പി.​എ​ൻ.​മോ​ഹ​ന​ൻ സെ​ക്ര​ട്ട​റി​യും ടി.​കെ.​നാ​രാ​യ​ണ​ദാ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​റെ സ​ഹാ​യി​ച്ച സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രോ​ടും അ​ഞ്ചാം കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ന​ന്ദി​പ​റ​ഞ്ഞു.
കൗ​ണ്‍​സി​ലി​നു പു​തി​യ ആ​സ്ഥാ​ന​വും കെ​ട്ടി​ട​വും എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് ക​മ്മി​റ്റി പ​ടി​യി​റ​ങ്ങു​ന്ന​ത്. അ​ഞ്ചാം കൗ​ണ്‍​സി​ലി​ന്‍റെ വി​ജ​യ​ത്തി​ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും മാ​റി​വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​യെ​ന്ന് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.