മം​ഗ​ലം​ഡാ​മി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടൈ​ത്തി
Monday, June 1, 2020 10:38 PM IST
മം​ഗ​ലം​ഡാം: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മം​ഗ​ലം​ഡാ​മി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടൈ​ത്തി. ഡാ​മി​ന​ടു​ത്ത് ഓ​ട്ടു​പാ​റ പൊ​ന്താം​കു​ഴി​യി​ൽ റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ഷാ​ജു​വി​ന്‍റെ മ​ക​ൻ നി​ഖി​ലി (24) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തി​യ ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മൃ​ത​ദേ​ഹം പൊ​ങ്ങി​യ​ത്. ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഈ ​സ​മ​യം ക​ര​ക്കു​ണ്ടാ​യി​രു​ന്ന നി​ഖി​ലി​ന്‍റെ കൂ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി വീ​ട്ടു​കാ​ർ​ക്കു കൈ​മാ​റും. സി ​സി ടി ​വി വ​ർ​ക്കാ​യി​രു​ന്നു നി​ഖി​ലി​ന്. അ​മ്മ: ഓ​മ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​തു, നി​ത്യ. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടൈ​യാ​ണ് വ​ല​യു​മാ​യി കൂ​ട്ടു​കാ​രാ​യ എ​ട്ടം​ഗ സം​ഘം പോ​യ​ത്. ഡാ​മി​ൽ ര​ണ്ടാം പു​ഴ​വെ​ള്ളം വ​രു​ന്ന വ​ഴി​യി​ലും ഇ​തി​ന് ഇ​ട​ത് ഭാ​ഗ​ത്തു​മാ​യി ര​ണ്ടി​ട​ത്താ​ണ് വ​ല​യി​ട്ട​ത്. ക​ട​പ്പാ​റ ര​ണ്ടാം പു​ഴ ഭാ​ഗ​ത്തു നി​ന്നും മ​ല വെ​ള്ളം എ​ത്തി പൊ​ടു​ന്ന​നെ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തേ തു​ട​ർ​ന്ന് ര​ണ്ടാം പു​ഴ ഭാ​ഗ​ത്തി​ട്ടി​രു​ന്ന വ​ല ഒ​ലി​ച്ച് പോ​യി.

ഇ​തു​ക​ണ്ട് ഇ​ട​ത് ഭാ​ഗ​ത്ത് ഇ​ട്ടി​രു​ന്ന വ​ല​യെ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു നി​ഖി​ൽ. നി​ഖി​ലും കൂ​ട്ടു​കാ​രാ​യ അ​രു​ണും റ​ഷീ​ദു​മാ​ണ് വ​ല എ​ടു​ക്കാ​ൻ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. മ​റ്റു​ള്ള​വ​ർ ക​ര​യി​ൽ ഇ​രു​ന്നു. പെ​ട്ടെ​ന്ന് വെ​ള്ളം പൊ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​രി​ൽ അ​രു​ണി​നെ ക​ര​ക്ക് നി​ന്നി​രു​ന്ന മ​റ്റൊ​രു കൂ​ട്ടു​കാ​ര​ൻ സ​മ​ദ് വ​ലി​ച്ച് ക​യ​റ്റി. റ​ഷീ​ദ് നീ​ന്തി ക​യ​റി. ബ​ഹ​ള​ത്തി​ൽ നി​ഖി​ലി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.