കോ​വി​ഡും ഡെ​ങ്കി​യും; അ​ല​ന​ല്ലൂ​രി​ൽ ജാ​ഗ്ര​ത
Tuesday, June 2, 2020 12:09 AM IST
അ​ല​ന​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ഡു​ക​ൾ ഹോ​ട്സ്പോ​ട്ട് ഏ​രി​യ​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. 15-ാം വാ​ർ​ഡ് കാ​ര, 20-ാം വാ​ർ​ഡ് യ​തീം​ഖാ​ന എ​ന്നി​വ​യാ​ണ് ഹോ​ട്സ്പോ​ട്ട് ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ൽ കാ​ര വാ​ർ​ഡി​ൽ ഡെ​ങ്കി​പ​നി കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ങ്ങ​ൾ നാ​മ​മാ​ത്ര​മാ​യ​തും മ​ഴ തു​ട​ങ്ങി​യി​ട്ടും വാ​ർ​ഡു​ത​ല​ത്തി​ലും വേ​ണ്ട​രീ​തി​യി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​ത്ത​തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തും ഏ​റെ ഭീ​തി​യു​ള​വാ​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തു​പോ​ലും ആ​രോ​ഗ്യ​വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​തി​കൃ​ത​രോ അ​റി​ഞ്ഞ മ​ട്ടി​ല്ല
ശ​നി​യാ​ഴ്ച്ച ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത കാ​ര വാ​ർ​ഡി​ലെ രോ​ഗി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ഴ്ച​മു​ന്പ് ഈ ​രോ​ഗി​യു​ടെ വീ​ട്ടി​ൽ മ​റ്റൊ​രാ​ൾ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​താ​ണെ​ങ്കി​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഫോ​ഗിം​ഗ് ന​ട​ത്താ​നോ മ​റ്റ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.