വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് വ​ഴി 1358 പേ​ർ കേ​ര​ള​ത്തി​ലെ​ത്തി
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് വ​ഴി ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6 വ​രെ 1358 പേ​ർ കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​യി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.
794 പു​രു​ഷ​ൻ​മാ​രും 358 സ്ത്രീ​ക​ളും 206 കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ 535 വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.
402 കാ​റു​ക​ൾ, 82 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, 12 ട്രാ​വ​ല​റു​ക​ൾ, 35 മി​നി ബ​സു​ക​ൾ, മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ, ഒ​രു ആം​ബു​ല​ൻ​സ് എ​ന്നി​വ​യാ​ണ് അ​തി​ർ​ത്തി ക​ട​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.