കോ​വി​ഡ് 19: ജി​ല്ല​യി​ൽ 143 പേ​ർ ചി​കി​ത്സ​യി​ൽ
Tuesday, June 2, 2020 11:46 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 143പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 32 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 5 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​ണു​ള്ള​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​തു​വ​രെ അ​യ​ച്ച 8117 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 6953 നെ​ഗ​റ്റീ​വും 153 എ​ണ്ണം (125 പു​രു​ഷ​ന്മാ​ർ, 28 സ്ത്രീ​ക​ൾ) പോ​സി​റ്റീ​വാ​ണ്. ഇ​തി​ൽ 14 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. സെ​ന്‍റി​നെ​ന്‍റ​ൽ സ​ർ​വൈ​ല​ൻ​സ് പ്ര​കാ​രം ഇ​തു​വ​രെ 783 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.