ത​മി​ഴ്നാ​ടൻ മ​ദ്യം വ്യാ​പ​ക​മാ​കു​ന്നു: 73 കു​പ്പി മ​ദ്യ​വും കാ​റും പി​ടി​ച്ചെ​ടു​ത്തു
Tuesday, June 2, 2020 11:46 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മി​ഴ് നാ​ട് മ​ദ്യ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു.
ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ കാ​റി​ലും, ബൈ​ക്കി​ലു​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ്യാ​പ​ക​മാ​യി മ​ദ്യം പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.
ഗോ​വി​ന്ദാ​പു​രം, ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ജി​ല്ല എ​ക്സൈ​സ് ഇ​ന്‍റെ​ലി​ജ​ൻ​സ് ബു​റോ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 13 ലി​റ്റ​ർ(73 കു​പ്പി)​ത​മി​ഴ്നാ​ട് മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
ത​മി​ഴ്നാ​ട് മ​ദ്യം വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗോ​വി​ന്ദ പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ജ​യ​പ്ര​കാ​ശ്,മ​ണി എ​ന്നി​വ​രെ പി​ടി​കൂ​ടി കേ​സ്‌​സ് റ​ജി​സ്റ്റ​ർ ചെ​യ്തു.
മ​ദ്യ​ത്തി​ന് മൂ​ന്ന് ഇ​ര​ട്ടി വി​ല ഈ​ടാ​ക്കി​യാ​ണ് മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.​തി​ങ്ക​ളാ​ഴ്ച്ച ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തി കൊ​ണ്ട് വ​ന്ന 28 കു​പ്പി ത​മി​ഴ് നാ​ട് മ​ദ്യ​വു​മാ​യി ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യി​രു​ന്നു.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​അ​നൂ​പ്,പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​സെ​ന്തി​ൽ കു​മാ​ർ,ആ​ർ.​റി​നോ​ഷ്,എം.​യൂ​നു​സ്, കെ.​എ​സ്.​സ​ജി​ത്ത്,എം.​എ​സ്.​മി​നു,വേ​ണു കു​മാ​ർ,സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് ചു​ള്ളി​യാ​ർ മേ​ഡ്, ഹ​രി പ്ര​സാ​ദ്,ഡ്രൈ​വ​ർ സ​ത്താ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു