ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ത​രി​ശു​ര​ഹി​ത​മാ​ക്കും
Sunday, June 28, 2020 1:12 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യെ ത​രി​ശു​ര​ഹി​ത ന​ഗ​ര​സ​ഭ​യാ​ക്കാ​ൻ കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​മ​ധു അ​ധ്യ​ക്ഷ​നാ​യി. ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ അ​ഞ്ചം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ഓ​ല​ശേ​രി മേ​ഖ​ല​യി​ലേ​ക്ക് കൃ​ഷി​ക്ക് വെ​ള്ളം ന​ല്കു​ന്ന കാ​ര്യം ചി​റ്റൂ​ർ​പ്പു​ഴ പ​ദ്ധ​തി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കാ​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സു​ഭി​ക്ഷ​കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച 88,000 രൂ​പ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നും തീ​രു​മാ​ന​മാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ.​ഷീ​ബ, ചി​റ്റൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ശേ​ഖ​ര​നു​ണ്ണി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ണ്ണ​ൻ​കു​ട്ടി, ശ​ശി​ധ​ര​ൻ, പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​മാ
രാ​യ ടി.​എ.​വി​ശ്വ​നാ​ഥ​ൻ, ആ​ർ.​ഗോ​പി, ചെ​ന്താ​മ​ര, മോ​ഹ​ൻ, രാ​ജീ​വ​ൻ, ശാ​ന്ത​കു​മാ​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കൃ​ഷി ഓ​ഫീ​സ​ർ പി.​പി.​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.