ക​ട​ന്പ​ഴി​പ്പു​റ​ത്തെ ഇ​ര​ട്ട കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ൻ ധ​ർ​ണ
Sunday, June 28, 2020 1:12 AM IST
ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​ർ​ശി ഇ​ര​ട്ട​കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വോ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ധ​ർ​ണ ന​ട​ത്തി. ക​ട​ന്പ​ഴി​പ്പു​റം വ​ട​ക്കേ​ക്ക​ര ചീ​ര​പ്പ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി ദ​ന്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.

2016 ന​വം​ബ​ർ 15 നാ​ണ് ദ​ന്പ​തി​ക​ളെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും ശി​ര​സി​ലും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് നേ​രി​യ സൂ​ച​ന​പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് കേ​സ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തു​ന്പൊ​ന്നം ല​ഭി​ച്ചി​ല്ല. കൃ​ത്യം ക​ഴി​ഞ്ഞ് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ​മ​രം മു​സ്ലിം​ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ പി​എ​എ.​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.