മാർ പീറ്റർ കൊച്ചുപുരയ്ക്കലിനു അനുമോദനവുമായി കേരള കോൺഗ്രസ് - എം നേതാക്കൾ
Sunday, June 28, 2020 1:14 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.
പാ​ലാ​യി​ലെ മ​ര​ങ്ങോ​ലി എ​ന്ന ഗ്രാ​മ​ത്തി​ൽ​നി​ന്നും ത​ന്‍റെ ക​ർ​മ​രം​ഗ​മാ​യി പാ​ല​ക്കാ​ട്ടെ കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളെ ദൈ​വ​ഹി​ത പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ടോ​ള​മാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​രോ​ടൊ​പ്പം അ​വ​രു​ടെ ദു:​ഖ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും ഒ​ന്നു​പോ​ലെ പ​ങ്കു​ചേ​ർ​ന്നു അ​ജ​പാ​ല​ന​ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും അം​ഗീ​കാ​ര​മാ​ണ് ശ്രേ​ഷ്ഠ പു​രോ​ഹി​ത​പ​ദ​വി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കു​ശ​ല കു​മാ​ർ പ​റ​ഞ്ഞു.

കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, കെ​ടി​യു​സി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ പൂ​ച്ചെ​ണ്ടു ന​ല്കി ആ​ദ​രി​ച്ചു.