തെ​ങ്ക​ര-​അ​ന്പം​കു​ന്ന് ക​നാ​ൽ​റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​രി​ത​ത്തി​ൽ
Tuesday, June 30, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര-​അ​ന്പം​കു​ന്ന് ക​നാ​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​രി​ത​ത്തി​ൽ. മ​ഴ സ​ജീ​വ​മാ​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. നി​ല​വി​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് റോ​ഡ്.

ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. അ​ന്പം​കു​ന്ന് കോ​യാ​ക്ക ഫ​ണ്ട്, ബീ​രാ​ൻ ഒൗ​ലി​യ പ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​റോ​ഡ​രി​കി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. തെ​ങ്ക​ര ക​നാ​ൽ ജം​ഗ്ഷ​നി​ൽ​നി​ന്നും നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.

റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വ​ൻ​കു​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​ണ്.
കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വീ​ണു അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​അ​ച്യു​ത​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കാ​ഞ്ഞി​രം മു​ത​ൽ അ​ന്പം​കു​ന്നു വ​രെ​യു​ള്ള ഭാ​ഗം ടാ​ർ ചെ​യ്തി​രു​ന്നു.

ഇ​വി​ടെ​നി​ന്നും തെ​ങ്ക​ര യി​ലേ​ക്കു​ള്ള റോ​ഡാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.
പ​ല​ത​വ​ണ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു. എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പൂ​ർ​ണ ടാ​റി​ൽ ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ.