അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം: സ​ബ്ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി
Tuesday, June 30, 2020 12:26 AM IST
ഒ​റ്റ​പ്പാ​ലം: നെ​ല്ലാ​യ ചെ​ന്പ​ര​ത്തി​മാ​ട് മ​ല​യി​ൽ ന​ട​ന്ന് വ​ന്നി​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം സം​ബ​ന്ധി​ച്ച് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി.
അ​ന​ധി​കൃ​ത​മാ​യി മ​ല​യി​ൽ ഖ​ന​നം ന​ട​ന്ന​തു സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ത്. കൂ​ടാ​തെ ഖ​ന​നം ന​ട​ന്ന സ്ഥ​ലം സം​ബ​ന്ധി​ച്ച് ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​റ്റ​പ്പാ​ലം ത​ഹ​സീ​ൽ​ദാ​ർ മു​ഖേ​ന സ​മ​ർ​പ്പി​ക്ക​ണം. ചെ​ന്പ​ര​ത്തി മാ​ട് മ​ല​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ ഉ​രു​ൾ​പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​കൂ​ടി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.
ഇ​തി​നു​പു​റ​മേ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​രും ചെ​ന്പ​ര​ത്തി മ​ല​യി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത ഖ​ന​ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും.