ബാ​ങ്കി​ട​പാ​ടു​ക​ൾ ന​ട​ത്താ​നെ​ത്തു​ന്ന​വ​ർ ക​ർ​ശ​ന സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
Tuesday, June 30, 2020 12:26 AM IST
ഒ​റ്റ​പ്പാ​ലം: ബാ​ങ്കി​ട​പാ​ടു​ക​ൾ ന​ട​ത്താ​നെ​ത്തു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. ഇ​തി​നാ​യി ബാ​ങ്കു​ക​ളി​ൽ സാ​നി​റ്റൈ​സ​റും കൈ ​ക​ഴു​കാ​നു​ള്ള വെ​ള്ള​വും ബാ​ങ്കു​ക​ൾ​ക്ക് മു​ൻ​വ​ശ​ങ്ങ​ളി​ൽ ത​ന്നെ വ​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​തു​പ​യോ​ഗി​ക്കു​ന്ന​വ​ർ കു​റ​വാ​ണ്. മാ​സ്കു​ക​ളും ശ​രി​യാ​യ വി​ധ​ത്തി​ല​ല്ല ധ​രി​ക്കു​ന്ന​ത്.
ഇ​ട​പാ​ടു​കാ​ർ തി​ക്കി​തി​ര​ക്കി സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് വി​വി​ധ ബാ​ങ്കു​ക​ളി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് എ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം തീ​ർ​ച്ച​യാ​യും പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​രെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ല്കി. ഒ​റ്റ​പ്പാ​ലം അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ബാ​ങ്കു​ക​ളി​ലെ​ല്ലാം സാ​മൂ​ഹി​ക അ​ക​ലം ഇ​ട​പാ​ടു​കാ​ർ പാ​ലി​ക്ക​ണം. എ​ന്നാ​ൽ അ​ക​ലം പാ​ലി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​വും കൈ​ക​ൾ ക​ഴു​കു​ന്ന​തും നി​ർ​ബ​ന്ധ​മാ​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് മാ​ത്ര​മേ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യു​ള്ളൂ. കൊ​റോ​ണ​യു​ടെ ഭീ​ഷ​ണി ശ​ക്ത​മാ​യി തു​ട​ര​വേ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. ഇ​ട​പാ​ടു​കാ​ർ നി​ക്ഷേ​പി​ക്കു​ന്ന പ​ണ​വും അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച കൈ​ക​ൾ​കൊ​ണ്ട് മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഇ​തി​നു​പു​റ​മേ കൈ​യു​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ലും പു​റ​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ഇ​ട​പാ​ടു​കാ​ർ പെ​രു​മാ​റു​ന്ന സ്ഥി​തി​യാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ​രി​നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഇ​ട​പാ​ടു​കാ​ർ ഇ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ബാ​ങ്കു​ക​ൾ​ക്ക് മു​ന്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​സേ​ര​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് ഇ​ട​പാ​ടു​കാ​ർ ഇ​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ഇ​ട​പാ​ടു​കാ​രെ ക​ർ​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കാ​ൻ ബാ​ങ്കു​ക​ൾ തീ​രു​മാ​നി​ച്ച​ത്.