പാ​ല​ത്തു​ള്ളി-​ക​റു​ക​മ​ണി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 30, 2020 12:28 AM IST
ചി​റ്റൂ​ർ: കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ സൂ​ത്ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മൂ​ന്നു​കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തു​ള്ളി-​ക​റു​ക​മ​ണി റോ​ഡ് സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ്, പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ബാ​ബു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പു​തി​യ റോ​ഡ് വ​ഴി പാ​ല​ത്തു​ള്ളി നി​വാ​സി​ക​ൾ​ക്ക് ചി​റ്റൂ​ർ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം, മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ, ചി​റ്റൂ​ർ കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കും. നി​ല​വി​ൽ പാ​ല​ത്തു​ള്ളി നി​വാ​സി​ക​ൾ മ​ടു​പ്പി​ക്കാ​വ്, ക​ഐ​സ് ആ​ർ​ടി​സി പു​ഴ​പ്പാ​ലം​വ​ഴി അ​ധി​ക ദൂ​രം ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ് ചി​റ്റൂ​രി​ലെ​ത്തു​ന്ന​ത്.