എ​സ് എ​സ് എ​ൽ​സി: ജി​ല്ല​യി​ൽ 98.74 ശ​ത​മാ​നം വി​ജ​യം
Wednesday, July 1, 2020 12:45 AM IST
പാ​ല​ക്കാ​ട്: എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 98.74 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 38714 വി​ദ്യാ​ർ​ഥി​ക​ളി​ൽ (19587 ആ​ണ്‍​കു​ട്ടി​ക​ൾ, 19127 പെ​ണ്‍​കു​ട്ടി​ക​ൾ) 38227 പേ​ർ (19210 ആ​ണ്‍​കു​ട്ടി​ക​ൾ, 19017 പെ​ണ്‍​കു​ട്ടി​ക​ൾ) ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.
പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ​നി​ന്നും 17397 വി​ദ്യാ​ർ​ഥി​ക​ളും (98.6%) ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 11875 വി​ദ്യാ​ർ​ഥി​ക​ൾ (98.88%), മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 8955 വി​ദ്യാ​ർ​ഥി​ക​ളും (98.84%) വി​ജ​യി​ച്ചു. ഇ​വി​ടെ യ​ഥാ​ക്ര​മം 17644, 12010, 9060 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

104 സ്കൂ​ളു​ക​ൾ​ക്ക്
100 ശ​ത​മാ​നം വി​ജ​യം
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലെ 104 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഇ​തി​ൽ 40 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 27 എ​യ്ഡ​ഡ്, 37 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

2821 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ എ ​പ്ല​സ്

പാ​ല​ക്കാ​ട്: എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ 2821 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ എ ​പ്ല​സ്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ 1003 വി​ദ്യാ​ർ​ഥി​ക​ൾ (പെ​ണ്‍ 752, ആ​ണ്‍ 251), എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ 1329 പേ​ർ (പെ​ണ്‍ 994, ആ​ണ്‍ 335), അ​ണ്‍ എ​യ്ഡ​ഡി​ൽ 489 വി​ദ്യാ​ർ​ഥി​ക​ളാ​ണ് (പെ​ണ്‍ 359, ആ​ണ്‍ 130) മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്.