ക​ണ്ട​മം​ഗ​ലം ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം
Friday, July 3, 2020 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ല​ത്തെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ചു​വ​രു​ക​ളി​ൽ വി​ള്ള​ൽ വീ​ഴു​ക​യും സ​ണ്‍​സൈ​ഡി​ൽ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​ന്പി​ക​ൾ പു​റ​ത്താ​യ നി​ല​യി​ലു​മാ​ണ്.

ജ​നാ​ല​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. 1992-ൽ ​ഇ​ന്ത്യ പോ​പ്പു​ലേ​ഷ​ൻ പ്രോ​ജ​ക്ട് സ​ബ് സെ​ന്‍റ​റാ​യാ​ണ് ക​ണ്ട​മം​ഗ​ല​ത്ത് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

കാ​ല​പ്പ​ഴ​ക്കം നേ​രി​ടു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക​രും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​രും ഉ​ൾ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സാ സം​വി​ധാ​നം കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ചാ​ൽ ഇ​വി​ടെ​യു​ള്ള​വ​ർ ചി​കി​ത്സ ല​ഭി​ക്കാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കോ​ട്ടോ​പ്പാ​ടം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, അ​ല്ലെ​ങ്കി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലോ എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ ബ​ലാ​രി​ഷ്ട​ത​ക​ൾ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ട് വ​ന്നി​ട്ടും ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് ജ​ന​രോ​ഷ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ്. എ​ത്ര​യും​വേ​ഗം ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​നും സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നും ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ക​ണ്ട​മം​ഗ​ലം വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ രാ​മ​കൃ​ഷ്ണ​ൻ ക​ല്ല്യാ​ട്ടി​ൽ, ക​ണ്‍​വീ​ന​ർ ചെ​റു​മ​ല​യി​ൽ മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.