വെ​ള്ള​പ്പ​ന​യി​ൽ ഫ്ലാറ്റ് നി​ർ​മി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ഗ​ര​സ​ഭ​യി​ൽ ചേ​രി​പ്പോ​രും ഉ​പ​രോ​ധ​വും
Friday, July 3, 2020 12:16 AM IST
ചി​റ്റൂ​ർ: വെ​ള്ള​പ്പ​ന​യി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​പ​രോ​ധം ന​ട​ത്തി. ഇ​രു​വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രും ചേ​രി​തി​രി​ഞ്ഞ​തോ​ടെ ശ​ബ്ദ​മു​ഖ​രി​ത​മാ​യി. തു​ട​ർ​ന്ന് ഇ​ട​തു​പ​ക്ഷം ചെ​യ​ർ​പേ​ഴ്സ​നെ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ​നി​ന്നും പു​റ​ത്തു​വ​രാ​നാ​കാ​ത്ത​വി​ധം ഉ​പ​രോ​ധി​ച്ചു.
സ​ർ​ക്കാ​ർ ഫ​ണ്ടി​ല്ലെ​ന്ന പേ​രു​പ​റ​ഞ്ഞ് വെ​ള്ള​പ്പ​ന​യി​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ഫ്ളാ​റ്റ് നി​ർ​മാ​ണം വൈ​കി​ച്ചെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ആ​രോ​പ​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി​ന്തു​ണ​ച്ച​തോ​ടെ ഇ​ട​തു കൗ​ണ്‍​സി​ല​ർ എ.​ക​ണ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ച​ർ​ച്ച​യ്ക്കു​ള്ള സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും യോ​ഗം നി​ർ​ത്തി​യ​താ​യും ചെ​യ​ർ​മാ​ൻ കെ.​മ​ധു അ​റി​യി​ച്ച് ചെ​യ​ർ​മാ​ൻ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ​നി​ന്നും പു​റ​ത്തു പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​വേ​ശ​ന​വാ​തി​ലി​ൽ നി​ന്നു ചെ​യ​ർ​മാ​നെ ത​ട​ഞ്ഞു.
പി​ന്നീ​ട് ഹാ​ളി​നു​ള്ളി​ൽ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കു​ത്തി​യി​രു​ന്ന് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും സ്ഥ​ല​ത്തി​നു ത​ണ്ട​പ്പേ​ർ ന​ല്കാ​ത്ത​താ​ണ് ഫ്ളാ​റ്റ് നി​ർ​മാ​ണം വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ഉ​പ​രോ​ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ എം.​ക​ണ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ര​ണ്ട​ര​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഫ്ളാ​റ്റ് നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​റു ശൗ​ചാ​ല​യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. ന​ഗ​ര​സ​ഭ​യു​ടെ വീ​ഴ്ച മ​റ​ച്ചു വ​യ്ക്കാ​നാ​ണ് സി​പി​എം ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും എ.​ക​ണ്ണ​ൻ​കു​ട്ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ കു​റ്റ​പ്പെ​ടു​ത്തി.
പി​ന്നീ​ട് ഉ​പ​രോ​ധ​സ​മ​രം നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ചെ​യ​ർ​മാ​ൻ കെ.​മ​ധു ക​ണ്‍​സി​ൽ ഹാ​ളി​ൽ​നി​ന്നും ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​ലേ​ക്ക് മാ​റി​യ​ത്. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെടു​പ്പി​ൽ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പ​ന​യി​ൽ താ​മ​സ​ക്കാ​ർ ഒ​ഴി​പ്പി​ച്ച​തും മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഫ്ളാ​റ്റ് നി​ർ​മ്മാ​ണം ന​ട​ത്താ​തും ഇ​രു​മു​ന്ന​ണി​ക​ളും തു​രു​പ്പു​ചീ​ട്ടാ​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ണ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന അ​ര​ങ്ങേ​റ്റം.