ദ്വി​ദി​ന നാ​ഷ​ണ​ൽ വെ​ബി​നാ​ർ ന​ട​ത്തി
Friday, July 3, 2020 12:19 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19നു​ശേ​ഷം ഹോ​സ്പി​റ്റാ​ലി വ്യ​വ​സാ​യം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ദ്വി​ദി​ന നാ​ഷ​ണ​ൽ വെ​ബി​നാ​ർ ഡ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​എ​സ്എ​യി​ലെ റോ​യ​ൽ ക​രീ​ബി​യ​ൻ ക്രൂ​യി​സി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് ജ​യ​കു​മാ​ർ ബാ​ഷി​നാ​ണ് ലൈ​വ് വെ​ബി​നാ​ർ ന​യി​ച്ച​ത്. കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ഹോ​സ്പി​റ്റാ​ലി​റ്റി ക്രൂ​യി​സ് വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വെ​ബി​നാ​റി​ൽ പ്ര​തി​പാ​ദി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു.
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷെ​ഫ് എം.​ആ​ർ.​വി​നോ​ദ് രാ​ഘ​വ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ദീ​പ്തി ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മു​ന്നൂ​റോ​ളം​പേ​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

കാ​ട്ടാ​ന​ ച​രി​ഞ്ഞ നി​ല​യി​ൽ

കോ​യ​ന്പ​ത്തൂ​ർ: തീ​റ്റ​തേ​ടി നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ട്ടു​പ്പാ​ള​യം തേ​ക്കം​പ്പ​ട്ടി​യി​ൽ രാ​മ​സ്വാ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലാ​ണ് കാ​തി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന​നി​ല​യി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി​യ​ത്.
നെ​ല്ലി​മ​ലെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും തീ​റ്റ​യും വെ​ള്ള​വും തേ​ടി നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​ന​ഭ​ദ്ര​കാ​ളി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു പി​റ​കു​വ​ശ​ത്തെ തോ​ട്ട​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. മൃ​ഗ​ഡോ​ക്ട​ർ ആ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്തു. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ. കാ​ട്ടാ​ന​യു​ടെ ദൂ​രു​ഹ മ​ര​ണ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം തു​ട​ങ്ങി.