ക്ഷേ​മ​നി​ധി ബോ​ർ​ഡ് നി​ർ​ത്ത​ലാ​ക്കി​യ​തു വ​ൻ​കി​ട ലോ​ബി​ക്കു​വേ​ണ്ടി
Monday, July 6, 2020 12:15 AM IST
പാ​ല​ക്കാ​ട് : ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ പേരിൽ പ​ല അ​വ​കാ​ശ​ങ്ങ​ളും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഇ​ല്ലാ​യ്മ ചെ​യ്യു​ക​യാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ചീ​ങ്ങ​ന്നൂ​ർ മ​നോ​ജ്.​ആ​ഭ​ര​ണ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് നി​ർ​ത്ത​ലാ​ക്കി, ഷോ​പ്സ് ആ​ന്‍റ് ക​മേ​ഴ്സി​യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ൻ​റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡി​ൽ ല​യി​പ്പി​ച്ച​തി​നെ​തി​രെ കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ണ്‍​ഗ്ര​സ് (ഐ ​എ​ൻ ടി ​യു സി) ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് ധ​ർ​ണ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​ന്പ​രാ​ഗ​ത ആ​ഭ​ര​ണ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച്, ആ​ഭ​ര​ണ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി വ​ൻ​കി​ട ആ​ഭ​ര​ണ ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കെ​ടി​എ​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.