സ​രോ​വ​രം പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Monday, July 6, 2020 12:17 AM IST
ചി​റ്റൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​രോ​വ​രം പ​ദ്ധ​തി​ക്കു പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കു​ള​ങ്ങ​ൾ ആ​ഴ​പ്പെ​ടു​ത്തി മ​ത്സ്യ​നെ​ൽ​കൃ​ഷി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നും ഉ​പ​ക​രി​ക്കും വി​ധ​മാ​ണ് സ​രോ​വ​രം പ​ദ്ധ​തി ആ​വി​ഷ്ക​ര​ണം. കു​ള​ങ്ങ​ളി​ൽ​നി​ന്നും എ​ടു​ക്കു​ന്ന ചെ​ളി തെ​ങ്ങി​നു വ​ള​മാ​യി മ​ണ്ണ് ജി​യോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വി​നി​യോ​ഗി​ക്കും. കൃ​ഷി, മ​ത്സ്യം, യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ന​ട​ത്തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ശ​ശി​ക​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ബാ ബു, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ് പ്ര​സം​ഗി​ച്ചു.

ബി​സി​ന​സ് കൂ​ട്ടാ​യ്മ തുടങ്ങി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ബി​സി​ന​സ് മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​വു​മാ​യി ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര, സേ​വ​ന, നി​ർ​മാ​ണ​മേ​ഖ​ല​ക​ളി​ലെ യു​വ​സം​രം​ഭ​ക​രെ കൂ​ട്ടി​യി​ണ​ക്കി ജെ​സി​ഐ പാ​ല​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം​കൊ​ടു​ത്ത കൂ​ട്ടാ​യ്മ​ക്ക് തു​ട​ക്ക​മാ​യി.ജെ​സി​ഐ ഇ​ന്ത്യ​യു​ടെ മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ ബാ​ല​വേ​ലാ​യു​ധം ഉ​ദ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജെ​ഐ​ബി ചെ​യ​ർ​മാ​ൻ ഡോ. ​അ​ല​ക്സ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ മേ​ഖ​ലാ അ​ധ്യ​ക്ഷ​ൻ പ​ള​നി​യ​പ്പ​ൻ, ന​ന്ദ​കു​മാ​ർ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്, രാം​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് ന​ന്ദി​പ​റ​ഞ്ഞു.