മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു സ്വീ​ക​ര​ണം ന​ൽ​കി
Monday, July 6, 2020 12:17 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നാ​യി ചു​മ​ത​ല​യേ​റ്റ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​ര​ണം ന​ല്കി. ഇ​ന്ന​ലെ രാ​വി​ലെ കൈ​ക്കാ​ര​ൻ എം.​എം ചാ​ക്കോ സ​ഹാ​യ​മെ​ത്രാ​നെ ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ കോ​വി​ഡ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​ശ്വാ​സി​ക​ൾ വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഏ​ഴി​നു സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
സ​ഹ​കാ​ർ​മി​ക​രാ​യി ഫാ. ​ജി​ജോ ചാ​ല​ക്ക​ൽ, ഫാ. ​ജീ​ബി​ൻ പു​ല​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ലീ​റാ​സ് പ​തി​യ​ൻ, ഫാ.​വ​ർ​ഗ്ഗീ​സ് ത​ണ്ണി​പാ​റ എ​സ്ഡി​ബി, ഫാ. ​പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ ഒ​ഫ്എം ഇ​മു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​ക്കാ​ര​നാ​യ കെ.​ആ​ർ വി​ൽ​സ​ണ്‍ ക​ത്തീ​ഡ്ര​ലി​ന്‍റെ ഉ​പ​ഹാ​രം അ​ഭി​വ​ന്ദ്യ പി​താ​വി​ന് ന​ൽ​കി. ഫാ.​ജീ​ജോ ചാ​ല​ക്ക​ൽ സ്വാ​ഗ​ത​വും കൈ​കാ​ര​നാ​യ എം.​എം ചാ​ക്കോ ആ​ശം​സ​യും ഫാ.​ലീ​റാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.പ​ര​സ്പ​രം ക്ഷ​മി​ക്കു​വാ​നും പ്ര​തി​രോ​ധി​ക​ളോ​ട് ര​മ്യ​പ്പെ​ടു​വാ​നും മ​റ്റു​ള്ള​വ​രെ കു​റ്റ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യി​ലാ​ണ് നീ ​ജീ​വി​ക്കു​ന്ന​തെ​ന്നും പ​ശ്ചാ​ത്ത​പി​ച്ച് പ്രാ​ർ​ത്ഥി​ക്കു​വാ​ൻ ബിഷപ് ഉദ്ബോധിപ്പിച്ചു.