ഡ്ര​ഗ്സ് ലൈ​സ​ൻ​സി​ല്ലാ​തെ സാ​നി​റ്റൈ​സ​ർ വി​ല്പ​ന: ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ കേ​സെ​ടു​ത്തു
Wednesday, July 8, 2020 12:12 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലീ​വ​ർ ലി​മി​റ്റ​ഡ് നാ​ഷ​ണ​ൽ ക​ന്പ​നി​യു​ടെ സ്റ്റോ​ക്കി​സ്റ്റാ​യ മ​നോ​ര​മ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​ർ ഏ​ജ​ൻ​സീ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം കേ​സെ​ടു​ത്തു.
ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് ആ​ക്ട് പ്ര​കാ​രം ഹോ​ൾ​സെ​യി​ൽ വി​ല്പ​ന ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം സാ​നി​റ്റൈ​സ​റു​ക​ൾ ശേ​ഖ​രി​ച്ച് വി​ല്പ​ന ന​ട​ത്തി​യ​ത്. ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ വി​ല്പ​ന ന​ട​ത്തു​ക​യും വി​ല്പ​ന ലൈ​സ​ൻ​സു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന ത​ര​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ വി​ത​ര​ണ​ക്കാ​ർ​ക്ക് സ​ന്ദേ​ശം കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഏ​ജ​ൻ​സീ​സി​ൽ​നി​ന്നും നി​ര​വ​ധി സാ​നി​റ്റൈ​സ​റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ളും മ​രു​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മൂ​ന്നു​വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും ഒ​രു ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. പ​രി​ശോ​ധ​ന​യി​ൽ നൂ​ർ ഏ​ജ​ൻ​സീ​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ജി​ല്ല​യി​ലെ ചി​ല മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലേ​ക്കും സാ​നി​റ്റൈ​സ​ർ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഡ്ര​ഗ്സ് ലൈ​സ​ൻ​സു​ക​ളി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​രു​ന്നു​വാ​ങ്ങി വി​ല്ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​യ​തി​നാ​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ്ര​ഗ്സ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ലൈ​സ​ൻ​സിം​ഗ് അ​തോ​റി​റ്റി​ക്ക് ശി​പാ​ർ​ശ ചെ​യ്യാ​നും പ​രി​ശോ​ധ​ന സം​ഘം തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ സാ​നി​റ്റൈ​സ​റു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത മ​റ്റ് മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ വ്യ​ത്യ​സ്ത ക​ന്പ​നി​ക​ളു​ടേ​താ​യി മു​പ്പ​തി​ൽ​പ​രം സാ​നി​റ്റൈ​സ​റു​ക​ൾ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്
വ​രും​ദി​വ​സ​ങ്ങ​ളി​ലും ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സി.​നി​ഷ​ത്ത്, ഡ്രഗ്സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ആ​ർ.​ന​വീ​ൻ, ഇ.​എ​ൻ.​ബി​ജി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.