ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മ​ഴ​ക്കാ​ല​പൂ​ർ​വ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, July 8, 2020 12:15 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ജൂ​ലൈ അ​വ​സാ​ന​വാ​ര​ത്തോ​ടെ​യും ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തോ​ടെ​യും 24 മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 30 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സൂം ​മീ​റ്റിം​ഗി​ൽ അ​റി​യി​ച്ചു.
കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഴ മു​ന്നി​ൽ​ക​ണ്ട് വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം എം​ജി​എ​ൻ​ആ​ർ ഇ​ജി​എ​സ് ആ​ക്ഷ​ൻ പ്ലാ​നി​ലു​ൾ​പ്പെ​ടു​ത്തി വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ത​ത് പ​രി​ധി​യി​ലെ തോ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
പു​ഴ​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ൾ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഭാ​ര​ത​പ്പു​ഴ​യു​ടെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ മ​ണ്ണു കൂ​ടി​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യ​ണം.
നീ​ക്കം​ചെ​യ്ത മ​ണ്ണ് വി​ല്പ​ന ന​ട​ത്തി കി​ട്ടു​ന്ന തു​ക ഈ​ടാ​ക്കി ബാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​ഡ് മാ​ർ​ഗ്ഗം അ​തി​ർ​ത്തി പ്ര​ദേ​ശം വ​ഴി സം​സ്ഥാ​ന​ത്തേ​ക്ക് ദി​നം​പ്ര​തി​യെ​ത്തു​ന്ന​ത് ആ​യി​ര​ത്തി​ൽ​പ​രം പേ​രാ​ണ്. റോ​ഡു​മാ​ർ​ഗം വ​രു​ന്ന​വ​ർ​ക്ക് യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് എ​ത്തു​ന്ന​ത് ആ​യ​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് 19 ന്‍റെ പ​ഞ്ചാ​ത്ത​ല​ത്തി​ൽ മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ക്യാ​ന്പു​ക​ൾ ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
പ്രാ​യ​മാ​യ​വ​ർ, നി​ല​വി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ, രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ നാ​ലു​ത​ര​ത്തി​ലാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന സൂം ​മീ​റ്റിം​ഗി​ൽ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, എം​എ​ൽ​എ​മാ​രാ​യ പി.​ഉ​ണ്ണി, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, കെ.​ഡി.​പ്ര​സേ​ന​ന​ൻ, പി.​കെ.​ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, ആ​രോ​ഗ്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജ​ഗ​ദീ​ഷ​ൻ, ഡി​എം​ഒ കെ.​പി.​റീ​ത്ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.