വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 8, 2020 10:47 PM IST
വ​ട​ക്ക​ഞ്ചേ​രി: പൂ​ട്ടി​കി​ട​ക്കു​ന്ന സ്കൂ​ളി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ (70) നെ​യാ​ണ് മം​ഗ​ല​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​സ്കൂ​ളി​ലെ വാ​ച്ച് മാ​നാ​യി​രു​ന്ന ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​ന് ശേ​ഷ​വും ഇ​വി​ടെ താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു.​ര​ണ്ട് ദി​വ​സ​മാ​യി ഇ​യാ​ളെ പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പോ​ലീ​സ് സ്ഥ​ല​തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.