ചേ​ക്കു​ളം പാ​ർ​ക്കിം​ഗ് യാ​ർ​ഡ് ദു​ർ​ഗ​ന്ധ​മ​യം
Friday, July 10, 2020 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ സു​നി​ത മു​ക്കി​ലു​ള്ള ചേ​ക്കു​ള​ത്തെ പാ​ർ​ക്കിം​ഗ് യാ​ർ​ഡും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി.
ക​ട​ന്നു​ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത വി​ധം ചെ​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി​ക​ളോ ശു​ചീ​ക​ര​ണ​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ എ​ന്ന​പേ​രു​പോ​ലും ഇ​തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം പൊ​ന്ത​കാ​ടു​പോ​ലെ പു​ല്ലു​നി​റ​ഞ്ഞു. മ​ലി​ന​ജ​ലം കെ​ട്ടി​നി​ന്ന് കാ​ലു കു​ത്താ​നാ​കി​ല്ല.
കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു ഇ​ത്ത​രം മാ​ലി​ന്യ​സ​ങ്കേ​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​ല ഭാ​ഗ​ത്തും നി​ന്നു​ള്ള​വ​രാ​ണ് ടോ​യ്ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ശു​ചീ​ക​ര​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ക്കൂ​സ് മാ​ലി​ന്യ​വും പ​ല​യി​ട​ത്തു​മു​ണ്ട്. ല​ക്ഷ​ങ്ങ​ൾ ഏ​റെ ചെ​ല​വ​ഴി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ വാ​ഹ​ന​പാ​ർ​ക്കിം​ഗും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും തു​ട​ങ്ങി​യ​ത്. ഏ​തു​വേ​ന​ലി​ലും വ​റ്റാ​ത്ത ഉ​റ​വ​യു​ള്ള കു​ളം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​വി​ടെ ന​ട​പ്പാ​കു​ന്നി​ല്ല.
കു​ള​ത്തി​നു ചു​റ്റു​മു​ള്ള യാ​ർ​ഡും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും മ​ലി​ന​മാ​യ​തോ​ടെ കു​ള​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കു​ള​ത്തി​നു ചു​റ്റും പൂ​ന്തോ​ട്ട​വും അ​ല​ങ്കാ​ര​ദീ​പ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്ക​ണ​മെ​ന്ന ജ​നാ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു കു​ള​ക്ക​ര​യി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച് ന​ഗ​ര​ഭം​ഗി​ക്ക് ഭം​ഗം വ​രു​ത്തി​യ​ത്.