സ​മൂ​ഹ​വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
Friday, July 10, 2020 12:24 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ, ഉ​റ​വി​ടം ക​ണ്ടെ​ത്താ​ത്ത രോ​ഗ​ബാ​ധ പ്ര​തി​രോ​ധി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
രോ​ഗി​ക​ളു​ടെ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. നി​ല​വി​ൽ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ലും ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​നു​ള​ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​പ്പോ​ൾ മു​ത​ൽ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്ക​ണം.
കൂ​ടാ​തെ, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ലു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന​താ​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
പ​രി​ശോ​ധ​ന ന​ട​ത്തും
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ 14 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന്പ്ര​യി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന 43 പേ​ർ​ക്കും എ​ല​പ്പു​ള്ളി​യി​ൽ 23 പേ​ർ​ക്കും പ​രി​ശോ​ധ​ന ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പ​വ​ർ​ഗ്രി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കാ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല​യി​ലെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ്, ആ​രോ​ഗ്യ വി​ഭാ​ഗം, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ക്വാ​റ​ന്‍റൈ​ൻ അ​ത​ത് തൊ​ഴി​ലു​ട​മ​ക​ളാ​ണ് ഒ​രു​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ്
സെ​ന്‍റ​റാ​ക്കാ​ൻ ഒ​രു​കോ​ടി​
ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര​യി​ൽ ക​ണ്ടെ​ത്തി​യ കെ​ട്ടി​ട​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഒ​രു​ക്കാ​ൻ ഒ​രു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജും മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജും സ​ജ്ജ​മാ​ണ്.
പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​രാ​ശ​രി 600 പി.​സി.​ആ​ർ ടെ​സ്റ്റു​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 1000 സ്ര​വ​സാ​ന്പി​ളു​ക​ൾ വ​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, പി.​സി.​ആ​ർ പ​രി​ശോ​ധ​ന വേ​ഗ​ത​യി​ൽ ന​ട​ത്താ​ൻ ആ​ർ.​എ​ൻ.​എ എ​ക്സ്ട്രാ​ക്ട് ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൂ​ടാ​തെ, ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്കും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും സാ​ന്പി​ളു​ക​ൾ അ​യ​ക്കു​ന്നു​ണ്ട്. ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​കു​ന്നു​ണ്ട്.
പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​നം
ജി​ല്ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റ് വ​ഴി മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ഇ​ങ്ങ​നെ വ​രു​ന്ന​വ​ല്ലൊ​വ​രും കോ​വി​ഡ് 19 ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഹോ​ട്ട്സ്പോ​ട്ട്ക​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ​യും പാ​സ് ഇ​ല്ലാ​തെ​യും വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി എ​ത്തു​ന്ന​വ​രെ​യും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് സം​വി​ധാ​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ല​ത്ത് 42 കി​ലോ ക​ഞ്ചാ​വ്, ക​ഞ്ചി​ക്കോ​ട് 1.75 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം, എ.​ഡി.​എം ആ​ർ.​പി സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജില്ലയിൽ ആകെ
224 രോഗികൾ

പാ​ല​ക്കാ​ട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 224 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്നലെ ജി​ല്ല​യി​ൽ 50 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 37 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 24269 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 21414 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 489 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 481 സാ​ന്പി​ളു​ക​ളും അ​യ​ച്ചു. 722 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 496 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 2855 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
ഇ​തു​വ​രെ 66958 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്നലെ മാ​ത്രം 639 പേ​ർ ക്വാ​റന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി.
നി​ല​വി​ൽ 12401 പേ​ർ ജി​ല്ല​യി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു.

ര​ജി​സ്റ്റ​ർ ചെ​യ്തതു 15 കേ​സു​ക​ൾ

പാ​ല​ക്കാ​ട്: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നലെ വൈ​കി​ട്ട് 7.30 വ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 125 പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 30 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 5 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​മ​ര​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ന​ട​ത്തി​യ​തി​നാ​ണ് നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.