21 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
Friday, July 10, 2020 12:26 AM IST
അ​ഗ​ളി :ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​ൽ​പ​ന​ക്കാ​യി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 21 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​രെ ഷോ​ള​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
പാ​ല​ക്കാ​ട് ചി​റ്റൂ​ർ കോ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി അ​ജു(32), ആ​ന​ക്ക​ട്ടി സ്വ​ദേ​ശി ര​വി​കു​മാ​ർ(36)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ഷോ​ള​യൂ​ർ സി​ഐ വി​നോ​ദ് കൃ​ഷ്ണ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ,മ​ണി​യ​ൻ,റി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ ദാ​സ​ന്നൂ​രി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.​
മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
119 ക്വാ​ട്ട​ർ കു​പ്പി​ക​ളി​ലാ​യാ​ണ് മ​ദ്യം അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

വാ​ഷ് ക​ണ്ടെ​ത്തി
ന​ശി​പ്പി​ച്ചു

അ​ഗ​ളി:​അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും ,അ​ഗ​ളി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി പാ​ട​വ​യ​ൽ മേ​ലേ അ​ബ്ബ​ന്നൂ​ർ ഉൗ​രി​ന് സ​മീ​പം ന​ട​ത്തി​യ റെ​യ്ഡി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ച്ച 1270 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ. ര​മേ​ഷ് കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ.​കെ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്.​ഇ, പ്ര​ദീ​പ്.​ആ​ർ, ഫ്രെ​നെ​റ്റ് ഫ്രാ​ൻ​സി​സ്, ര​ങ്ക​ൻ.​കെ, ഡ​ബ്ല്യൂ സി ​ഇ ഒ ​മാ​രാ​യ നി​മ്മി.​എം, അ​ജി​ത​കു​മാ​രി. എം ​എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.