വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ്, മലന്പുഴ നിർമ്മലമാതാ സ്കൂളുകൾക്ക് 100 മേനി
Saturday, July 11, 2020 12:05 AM IST
വ​ട​ക്ക​ഞ്ചേ​രി: ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ലും ഐ​എ​സ്‌​സി പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലും വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ന് നൂ​റ് ശ​ത​മാ​നം വി​ജ​യം. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 82 പേ​രും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 98.6 ശ​ത​മാ​നം നേ​ടി​യ നി​യ ജി​മ്മി​യാ​ണ് ടോ​പ്പ് സ്കോ​റ​ർ. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും 90 നേ​ക്കാ​ൾ കൂ​ടു​ത​ൽ (ഫു​ൾ എ ​പ്ല​സ്) മാ​ർ​ക്ക് വാ​ങ്ങി എ​ട്ട് പേ​ർ പ​ഠ​ന മി​ക​വി​ൽ മു​ന്നി​ലെ​ത്തി.
കെ.​ബി.​അ​ബി​ൻ, എ​യ്ഞ്ച​ൽ ഫ്രാ​ൻ​സി​സ്, ഗ്ലോ​റി​യ ജോ​സ​ഫ്, നി​യ ജി​മ്മി, എ​സ്. ശ്രീ​രാ​ഗ്, സ്വാ​തി കൃ​ഷ്ണ, വി.​ശ്രീ​ല​ക്ഷ്മി, വി.​എ​സ്.​അ​നീ​ന എ​ന്നി​വ​രാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും 90 നേ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ. 30 പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ വി.​എ​സ്.​അ​നീ​ന, എ​യ്ഞ്ച​ൽ ഫ്രാ​ൻ​സി​സ്, നി​യ​ജി​മ്മി, നേ​ഹ എ​ന്നി​വ​ർ 100 ൽ ​നൂ​റ് മാ​ർ​ക്കും നേ​ടി. ആ​ൻ​മ​രി​യ​സാ​ബു, ഗ്ലോ​റി​യ ജോ​സ​ഫ്, ജ​സ്വി​ൻ, ശി​വാ​നി, നേ​ഹ ,നി​യ ജി​മ്മി, നി​തി​ൻ കു​മാ​ർ, വി.​എ​സ്.​അ​നീ​ന എ​ന്നി​വ​ർ​ക്ക് ഹി​സ്റ്റ​റി ആ​ൻ​ഡ് സി​വി​ക്സി​ൽ 100ൽ ​നൂ​റ് മാ​ർ​ക്കു​മു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം ത​വ​ണ​യാ​ണ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്.
ഐ​എ​സ്‌​സി പ്ല​സ് ടു ​ആ​ദ്യ ബാ​ച്ചി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 12 പേ​രും ന​ല്ല മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ച്ചു. ക​ണ​ക്കി​ൽ 100ൽ ​നൂ​റ് മാ​ർ​ക്കും നേ​ടി 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​തി​ര ര​മേ​ഷി​നാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക്. ആ​തി​ര​യെ കൂ​ടാ​തെ നി​വേ​ദി​ത, ദ​ക്ഷി​ണ ദേ​വ​ദാ​സ​ൻ, അ​ല​ൻ തോ​മ​സ്, ആ​ഷ്ലി സോ​ജ​ൻ എ​ന്നി​വ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്കു​ണ്ട്. കോ​വി​ഡി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ലും വ​ലി​യ വി​ജ​യം നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി ഏ​റ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഋ​തി​ൻ, ഫാ.​ജോ​മോ​ൻ ഉ​പ്പു വീ​ട്ടി​ൽ, ക്ലാ​സ് ടീ​ച്ച​ർമാരാ​യ ജോ​സ്, മേ​രി മാ​ത്യു, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാർ​ത്ഥി​ക​ളെ​ല്ലാം.