അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു
Saturday, July 11, 2020 10:51 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ലാം​കു​ന്ന് നി​ല​വി​ളി​ക്കു​ന്നി​ൽ മി​നി ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ക​ല്ലു​വ​ഴി മാ​ന്പ​റ്റ വീ​ട്ടി​ൽ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ഗി​രി​ജ (34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​ണ് മം​ഗ​ലാം​കു​ന്ന് ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ഗി​രി​ജ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ എ​തി​ർ​വ​ശ​ത്തുനി​ന്നു വ​ന്ന മി​നി ലോ​റി​യി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗി​രി​ജ​യെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സെ​ത്തി ക​ട​ന്പ​ഴി​പ്പു​റം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​ന്ന​ത ചി​കി​ത്സ​ക്കാ​യി കൊ​ണ്ടുപോ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രിച്ചു. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഗി​രി​ജ. മ​ക്ക​ൾ: അ​ഞ്ജ​ന, അ​ർ​ച്ച​ന.