മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ് അം​ഗീ​കാ​ര നി​റ​വി​ൽ
Monday, July 13, 2020 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സേ​വ​ന​ത്തി​ന്‍റെ മി​ക​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ്. വി​ദ്യാ​ഭ്യാ​സ സം​ഘ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.
സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള സം​സ്ഥാ​ന​ത്തെ സേ​വ​ന​സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ച്ച​തി​ൽ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി​യ​തും യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജി​ന്‍റെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ലൈ​ബ്ര​റി, ലാ​ബ്, ലി​റ്റി​ൽ തി​യേ​റ്റ​ർ, വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​ർ, അ​ച്ച​ട​ക്കം, പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ന്പ​സ് തു​ട​ങ്ങി​യ​വ​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 1987ൽ ​രൂ​പീ​ക​രി​ച്ച മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കീ​ഴി​ൽ 2015-2016 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​ഷ​നോ​ടെ യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് തു​ട​ങ്ങി​യ​ത്.
യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​ഷ​നു​ള്ള ജി​ല്ല​യി​ലെ ഏ​ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കോ​ള​ജി​ൽ ഡൊ​ണേ​ഷ​നോ, കാ​പി​റ്റേ​ഷ​ൻ ഫീ​സോ കൂ​ടാ​തെ വി​ദ്യാ​ർ​ത്ഥി​ക​ളെ യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി പ​ബ്ലി​ക് സ്കൂ​ൾ ഇ​ത്ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ​യാ​ണ് മി​ക​വ് തെ​ളി​യി​ച്ച​ത്. കോ​ള​ജി​ന്‍റെ മ​ത നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന് സ​മൂ​ഹം ന​ല്കി​യ പി​ന്തു​ണ​യാ​ണ് വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് ഭ​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ.​ശ​ശി എം​എ​ൽ​എ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എ.​ക​മ്മാ​പ്പ, സെ​ക്ര​ട്ട​റി മ​നോ​ജ്, പ്രി​ൻ​സി​പ്പ​ൽ ജോ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.