ചൂണ്ടയിൽ കുടുങ്ങി ഭീ​മ​ൻ മ​ലിഞ്ഞീൻ
Tuesday, July 14, 2020 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​റി​സ​ർ​വോ​യ​റി​ൽ​നി​ന്നും നാ​ലു​കി​ലോ തൂ​ക്ക​മു​ള്ള ഭീ​മ​ൻ മ​ലി​ഞ്ഞീ​നി​നെ പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മീ​ൻ​പി​ടി​ക്കാ​ൻ​പോ​യ കാ​ഞ്ഞി​ര​പ്പു​ഴ മ​ത്സ്യ​ബ​ന്ധ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ചൂ​ണ്ട​യി​ലാ​ണ് വ​ലി​യ മ​ലി​ഞ്ഞീ​ൻ കു​രു​ങ്ങി​യ​ത്. അ​പൂ​ർ​വ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഇ​ത്ത​രം മീ​നു​ക​ളെ ല​ഭി​ക്കാ​റു​ള്ള​ത്. നാ​ലും മൂ​ന്നും കി​ലോ​യു​ള്ള ര​ണ്ടു​മീ​നു​ക​ൾ 2100 രൂ​പ​യ്ക്കാ​ണ് വി​റ്റു​പോ​യ​ത്. നാ​ലു​കി​ലോ​യു​ള്ള മ​ലി​ഞ്ഞീ​ൻ ആ​ദ്യ​മാ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് സു​നി​ൽ പ​റ​ഞ്ഞു.