എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
Wednesday, July 15, 2020 12:41 AM IST
പാലക്കാട്: ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ൾ കൊ​ണ്ട് മൂ​ക്ക്, വാ​യ്, ക​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്, പ​രീ​ക്ഷ ഹാ​ളി​നു മു​ന്നി​ലോ സ്കൂ​ൾ പ​രി​സ​ര​ത്തോ കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​രു​ത്, പേ​ന, പെ​ൻ​സി​ൽ, വാ​ട്ട​ർ​ബോ​ട്ടി​ൽ, മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ പ​ര​സ്പ​രം കൈ​മാ​റാ​ൻ പാ​ടി​ല്ല.
കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കി​യ​തി​നു ശേ​ഷം മാ​ത്രം പ​രീ​ക്ഷ ഹാ​ളി​ൽ പ്ര​വേ​ശി​ക്കു​ക, ഹാ​ളി​ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നേ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കു​ക, പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്പോ​ൾ കൂ​ടെ ഒ​രാ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ. കൂ​ടെ വ​രു​ന്ന​വ​ർ വി​ദേ​ശ​യാ​ത്ര/ ഇ​ത​ര​സം​സ്ഥാ​ന യാ​ത്ര ചെ​യ്ത​വ​രോ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രോ, രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രോ ആ​കാ​ൻ പാ​ടി​ല്ല.
ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ക​യ്യി​ൽ ക​രു​തു​ക. ഇ​ട​യ്ക്കി​ടെ ഉ​പ​യോ​ഗി​ക്കു​ക, പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​കോ​ശ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മു​ൻ​കൂ​ട്ടി അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക, ക​ണ്ടെ​ൻ​മെ​ന്‍റ്, ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ, രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ, വി​ദേ​ശ​യാ​ത്ര/ ഇ​ത​ര​സം​സ്ഥാ​ന യാ​ത്ര സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ നേ​ര​ത്തെ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണം, ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ നി​ന്ന് കൊ​ണ്ട് വ​ര​ണം. അ​ത​ത് സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്ക​ണം.

മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

പ​രീ​ക്ഷ ക​ഴി​ഞ്ഞ ഉ​ട​നെ കു​ട്ടി​ക​ളെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക, സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും സ്കൂ​ളി​ന​ടു​ത്തു​ള്ള ജം​ഗ്ഷ​നി​ലും കു​ട്ടി​ക​ൾ കൂ​ടി നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക,
കു​ട്ടി​ക​ളോ​ടൊ​പ്പം ഒ​രു ര​ക്ഷ​ക​ർ​ത്താ​വ് മാ​ത്ര​മേ കൂ​ടെ വ​രാ​ൻ പാ​ടു​ള്ളൂ, ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ, മ​റ്റ് വ​സ്തു​ക്ക​ൾ പ​ര​സ്പ​രം കൈ​മാ​റാ​ൻ പാ​ടി​ല്ല, സ​ന്പ​ർ​ക്ക വി​ല​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ അ​നു​വ​ദി​ക്കാ​തെ നി​ർ​ദ്ദി​ഷ്ട കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക.
പ​രീ​ക്ഷ​യ്ക്ക് ഇ​ടു​ന്ന വ​സ്ത്ര​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​യാ​ലു​ട​ൻ ഡി​റ്റ​ർ​ജെ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വെ​യി​ലി​ൽ ഉ​ണ​ക്ക​ണം. ക​ഴു​കി ഉ​ണ​ക്കി​യ വ​സ്ത്ര​ങ്ങ​ൾ വീ​ണ്ടും ഇ​സ്തി​രി​യി​ട്ട് ഉ​പ​യോ​ഗി​ക്കാം.