സൈ​ലോ മോ​ഡേ​ണ്‍ റൈ​സ് മി​ൽ പ്രോ​ജ​ക്ടി​ന് നാ​ളെ ക​ണ്ണ​ന്പ്ര​യി​ൽ തു​ട​ക്ക​മാ​കും
Wednesday, July 15, 2020 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സൈ​ലോ മോ​ഡേ​ണ്‍ റൈ​സ് മി​ൽ പ്രോ​ജ​ക്ടി​ന് നാ​ളെ ക​ണ്ണ​ന്പ്ര​യി​ൽ തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച പാ​ല​ക്കാ​ട് പാ​ഡി പ്രൊ​ക്യു​ർ​മെ​ന്‍റ് പ്രൊ​സ​സിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി (പാ​പ്കോ​സ്) യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, മു​ൻ എം​എ​ൽ​എ സി.​കെ.​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങു​ന്ന റൈ​സ് മി​ല്ലി​നാ​യി ക​ണ്ണ​ന്പ്ര മാ​ങ്ങോ​ട്ടി​ൽ 27.66 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സം​ഘ​ത്തി​ന്‍റെ ഓ​ഹ​രി ഉ​ൾ​പ്പെ​ടെ 75.04 കോ​ടി രൂ​പ​യാ​ണ് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ജൂ​ണ്‍ മാ​സ​ത്തോ​ടു​കൂ​ടി ഉ​ത്പാ​ദ​നം തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രി​ൽ​നി​ന്നും സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്ക് പാ​പ്കോ​സ് നേ​രി​ട്ട് നെ​ല്ല് സം​ഭ​രി​ക്കും.
സം​ഭ​ര​ണ​വി​ല നെ​ല്ല​ള​ന്ന ഉ​ട​നേ ത​ന്നെ ന​ല്കാ​ൻ ക​ഴി​യും. ആ​വ​ശ്യ​മെ​ങ്കി​ൽ കൊ​യ്ത്തി​നു​മു​ന്പേ ത​ന്നെ അ​റു​പ​ത് ശ​ത​മാ​നം വി​ല പ​ലി​ശ ര​ഹി​ത​മാ​യി മു​ൻ​കൂ​റാ​യി ന​ല്കും.
ര​ണ്ടു​വ​ർ​ഷം വ​രെ സം​ഭ​രി​ച്ച നെ​ല്ല് കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന 2500 മെ​ട്രി​ക് ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ആ​റ് സൈ​ലോ​ക​ളാ​ണ് റൈ​സ് മി​ല്ലി​ൽ ഒ​രു​ക്കു​ന്ന​ത്. ഒ​രു​ദി​വ​സം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 200 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​സ്ക​രി​ച്ച് അ​രി​യാ​ക്കാ​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ക. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന യാ​തൊ​രു​വി​ധ മാ​യ​വു​മി​ല്ലാ​ത്ത അ​രി സ​പ്ലൈ​കോ​യ്ക്ക് ന​ല്കു​ന്ന​തി​ന് പു​റ​മെ ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങു​ന്ന അ​രി​ക്ക​ട​ക​ൾ വ​ഴി ചു​രു​ങ്ങി​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ൾ​ക്ക് അ​രി​വി​ല്പ​ന ന​ട​ത്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ നൂ​റ്റ​ന്പ​തോ​ളം അ​രി​ക്ക​ട​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​റ​ക്കു​ക. കൂ​ടാ​തെ ര​ണ്ടാം​ഘ​ട്ടം എ​ന്ന നി​ല​യി​ൽ അ​രി​യു​ടെ ഉ​പ ഉ​ത്പ​ന്ന​ങ്ങ​ളും തു​ട​ങ്ങു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പാ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് എം.​നാ​രാ​യ​ണ​നു​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ചൈ​ത​ന്യ കൃ​ഷ്ണ​ൻ, ഓ​ണ​റ​റി സെ​ക്ര​ട്ട​റി ആ​ർ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.