ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉദ്ഘാടനം നാളെ ഓണ്‌ലൈനിൽ
Sunday, August 2, 2020 12:14 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ന​ന്ദി​യോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലു​ടെ നി​ർ​വ​ഹി​ക്കും. ജ​ല​സേ​ച​ന​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ തു​ള​സീ​ദാ​സ്, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ, ന​ന്ദി​യോ​ട് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​അ​ജി​ത​കു​മാ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം​പ​ദ്ധ​തി വ​ഴി​യു​ള്ള ചി​കി​ത്സ​യും രോ​ഗി​സൗ​ഹൃ​ദ സ​മീ​പ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വൃ​ത്തി​സ​മ​യം രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​കും.
ആ​ശു​പ​ത്രി​യി​ൽ ശ്വാ​സ്, ആ​ശ്വാ​സ്, പ്രീ ​ചെ​ക്ക​പ്പ്, ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ചെ​ക്ക​പ്പ്, കൗ​മാ​ര ആ​രോ​ഗ്യം, ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണം, ശി​ശു​സൗ​ഹൃ​ദ ക്ലി​നി​ക്ക്, വ​യോ​ജ​ന ക്ലി​നി​ക്ക്, നേ​ത്ര​വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സാ​സൗ​കര്യ​ങ്ങ​ൾ ല​ഭ്യ​മാ​കും.
നി​ല​വി​ൽ പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​യി പ്ര​തി​ദി​നം ഇ​രു​ന്നൂ​റി​ലേ​റെ​പേ​ർ ഒ​പി​യി​ൽ എ​ത്താ​റു​ണ്ട്.
മീ​നാ​ക്ഷി​പു​രം വ​ണ്ടി​ത്താ​വ​ളം പ്ര​ധാ​ന​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​റ്റൂ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്.
ഇ​നി​മു​ത​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​ത്തി​ൽ മി​ക​ച്ച പ്രാ​ഥ​മി​ക​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​കും.